മെൽബൺ: കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ആസ്ട്രേലിയൻ ക്രിക്കറ്റർക്കുള്ള പുരസ്കാരം സ്റ്റീവ് സ്മിത്തിനും ബേത് മ്യൂണിക്കും. 2020-21 സീസണിൽ മൂന്ന് ഫോർമാറ്റിലെയും പ്രകടനത്തിെൻറ അടിസ്ഥാനത്തിലാണ് സ്മിത്തിനെ മൂന്നാമത് അലൻബോർഡർ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.
പാറ്റ്കമ്മിൻസ്, ആരോൺ ഫിഞ്ച് എന്നിവരെ പിന്തള്ളിയാണ് മുൻ നായകൻ സീസണിലെ മികച്ച താരമായത്. മികച്ച ടെസ്റ്റ് താരമായി പാറ്റ്കമ്മിൻസിനെയും, ഏകദിന താരമായി സ്റ്റീവ് സ്മിത്തിനെയും, ട്വൻറി20 താരമായ ആഷ്ടൺ ആഗറിനെയും തെരഞ്ഞെടുത്തു.
ഇതാദ്യമായാണ് മികച്ച വനിതാ താരത്തിന് ഇതിഹാസ ക്രിക്കറ്റർ ബെലിൻഡ ക്ലാർകിെൻറ പേരിൽ പുരസ്കാരം ഏർപ്പെടുത്തുന്നത്. മെഗ് ലാനിങ്, ജോർജിയ വേർഹാം എന്നിവരെ പിന്തള്ളിയാണ് ബേത് മ്യൂണി ഒന്നാമതെത്തിയത്.
മികച്ച വനിതാ ഏകദിന ക്രിക്കറ്റർ ആയി റേചൽ ഹെയ്നസിനെയും, ട്വൻറി20 താരമായി ബേത് മ്യൂണിയെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.