കൊച്ചി: ബി.സി.സി.ഐയുടെ ആജീവനാന്ത വിലക്ക് നീങ്ങിയ മുന്‍ ഇന്ത്യന്‍ താരം എസ്. ശ്രീശാന്തിെൻറ ക്രിക്കറ്റ് മൈതാനത്തിലേക്കുള്ള തിരിച്ചുവരവ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ അടുത്തമാസം ആലപ്പുഴയില്‍ സംഘടിപ്പിക്കുന്ന പ്രസിഡൻറ്സ് ട്വൻറി 20 ടൂര്‍ണമെൻറിലൂടെ. ശ്രീശാന്തിനെ കളിപ്പിക്കാന്‍ അനുമതി തേടി ബി.സി.സി.ഐക്ക് കെ.സി.എ കത്തയച്ചു. ഔദ്യോഗിക നടപടിയുടെ ഭാഗമായാണ് കത്തയച്ചതെന്നും രണ്ടുദിവസത്തിനകം അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കെ.സി.എ സെക്രട്ടറി ശ്രീജിത്ത് വി. നായര്‍ പറഞ്ഞു.
2013 ഐ.പി.എല്‍ വാതുവെപ്പില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശ്രീശാന്തിന് വിലക്ക് വീണത്. 2018ല്‍ കേരള ഹൈകോടതി ആജീവനാന്ത വിലക്ക് ഒഴിവാക്കി. 2019ല്‍ സുപ്രീംകോടതി നിര്‍ദേശ പ്രകാരം ബി.സി.സി.ഐ ഒംബുഡ്‌സ്മാന്‍ വിലക്ക് ഏഴു വര്‍ഷമായി കുറച്ചു. കഴിഞ്ഞ സെപ്റ്റംബര്‍ 13ന് വിലക്ക് അവസാനിച്ചു. ഇത് ചൂണ്ടിക്കാട്ടിയാണ് ശ്രീശാന്തിനെ കളിപ്പിക്കാന്‍ അനുമതി തേടി കെ.സി.എ കത്തയച്ചത്.
2013 ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയാണ് ശ്രീശാന്ത് അവസാനമായി കളിച്ചത്. ഫിറ്റ്‌നസ് തെളിയിക്കുകയും പ്രസിഡൻറ്സ് ലീഗില്‍ മികച്ച പ്രകടനം നടത്തുകയും ചെയ്താൽ ശ്രീശാന്തിന് കേരള രഞ്ജി ടീമിലേക്ക് വഴിയൊരുങ്ങും. പ്രസിഡൻറ്സ് ടൂര്‍ണമെൻറില്‍ ആറു ടീമുകളാണ് പങ്കെടുക്കുക. രഞ്ജി ടീം, കെ.സി.എയുടെ എലൈറ്റ് ടൂര്‍ണമെൻറുകള്‍, മുന്‍ അണ്ടര്‍-23 താരങ്ങള്‍ എന്നിവയില്‍നിന്നാണ് താരങ്ങളുടെ തെരഞ്ഞെടുപ്പ്. ഐ.പി.എല്‍ സ്‌പോണ്‍സര്‍മാരായിരുന്ന ഡ്രീം ഇലവെൻറ പിന്തുണയോടെ ലീഗ് ഫോര്‍മാറ്റിലാണ് ടൂര്‍ണമെൻറ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.