ലണ്ടൻ: കഴിഞ്ഞ ഏതാനും വർഷങ്ങളായി മോശം പ്രകടനം തുടരുന്ന ശ്രീലങ്കക്ക് നാണക്കേടിന്‍റെ പുതിയ റെക്കോർഡ് കൂടി. ഇംഗ്ലണ്ടിനെതിരെ വ്യാഴാഴ്ച നടന്ന മത്സരത്തിൽ പരാജയപ്പെട്ടതോടെ ഏകദിന ചരിത്രത്തിൽ ഏറ്റവുമധികം മത്സരം തോറ്റ ടീമെന്ന റെക്കോർഡ് ശ്രീലങ്ക സ്വന്തമാക്കി. 428ാമത് തോൽവിയോടെ 427 എണ്ണത്തിന്‍റെ റെക്കോർഡ് ഉണ്ടായിരുന്ന ഇന്ത്യയെ ആണ് മറികടന്നത്.
859 ഏകദിനങ്ങളിൽ കളിച്ച ശ്രീലങ്കക്ക് 390 വിജയവും 428 തോൽവിയുമാണുള്ളത്. അഞ്ച് മത്സരങ്ങൾ ടൈ ആയപ്പോൾ 37 മത്സരങ്ങൾ ഫലമില്ലാതെയായി. ഇന്ത്യക്ക് 426 തോൽവികളുണ്ടെങ്കിലും 933 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ശ്രീലങ്കയുടെ വിജയശരാശരി47.74 ആണെങ്കിൽ ഇന്ത്യയുടേത് 54.67ആണ്. ഇന്ത്യ 516 വിജയം സ്വന്തമാക്കിയപ്പോൾ ഒൻപത് മത്സരം ടൈയിൽ കലാശിച്ചു.
414 ഏകദിന തോൽവികളുള്ള പാകിസ്താനാണ് ഇക്കാര്യത്തിൽ മൂന്നാമത്. 933 മത്സരങ്ങളിൽ നിന്നും 490 വിജയമാണ് പാകിസ്താനുള്ളത്. ഒൻപത് മത്സരങ്ങൾ ടൈ ആയ പാകിസ്താന്റെ വിജയ ശരാശരി 54.16 ആണ്.
828 ഏകദിനങ്ങളിൽ നിന്നും 384 തോൽവിയുള്ള വെസ്റ്റ് ഇൻഡീസാണ് നാലാമത്. 404 വിജയമുള്ള വെസ്റ്റ് ഇൻഡീസിന്‍റെ വിജയ ശരാശരി 51.25 ആണ്. 63.77 വിജയ ശരാശരിയുള്ള ദക്ഷിണാഫ്രിക്കയാണ് ശതമാനക്കണക്കിൽ മുന്നിൽ. എന്നാൽ ദക്ഷിണാഫ്രിക്കക്ക് ഇതുവരെയും ലോകകപ്പ് ജയിക്കാനായില്ലെന്നത് മറ്റൊരു കൗതുകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.