അഫ്ഗാനെ വീഴ്ത്തി ലോകകപ്പ് സെമി സാധ്യത മെച്ചപ്പെടുത്തി ​ശ്രീലങ്ക

മെൽബൺ: സെമി സാധ്യതകളുടെ അവസാന വാതിലും കൊട്ടിയടക്കപ്പെട്ട് അഫ്ഗാനിസ്താൻ. ചൊവ്വാഴ്ച ബ്രിസ്ബേനിൽ ശ്രീലങ്കക്കു മുന്നിൽ തോൽവിയറിഞ്ഞതോടെയാണ് തുടർ തോൽവികളുമായി അവസാന നാലിലേക്ക് ടിക്കറ്റ് ലഭിക്കാതെ ടീം മടങ്ങുമെന്ന് ഉറപ്പായത്. എന്നാൽ, ആറു വിക്കറ്റ് ജയവുമായി ലങ്ക സെമി സ്വപ്നങ്ങൾ സജീവമാക്കി.

ഗാബ മൈതാനത്ത് ഗ്രൂപ് ഒന്ന് പോരാട്ടത്തിൽ ആദ്യം ബാറ്റു ചെയ്ത അഫ്ഗാനിസ്താന് എട്ടു വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് എടുക്കാനേ ആയുള്ളൂ. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക ധനഞ്ജയ ഡി സിൽവയുടെ അർധ സെഞ്ച്വറി (64) കരുത്താക്കി ഒമ്പത് പന്ത് ശേഷിക്കെ ജയം പിടിക്കുകയായിരുന്നു. നേരത്തെ ആസ്ട്രേലിയയോടും ന്യൂസിലൻഡിനോടും തോറ്റ ശ്രീലങ്കക്ക് നാലുകളികളിൽ നാലു പോയിന്റാണ് സമ്പാദ്യം. പട്ടികയിൽ അവസാനക്കാരായ അഫ്ഗാനിസ്താന് രണ്ടു പോയിന്റും.

13 റൺസ് മാത്രം വിട്ടുനൽകി മൂന്നു വിക്കറ്റ് വീഴ്ത്തിയ വനിന്ദു ഹസരംഗയാണ് അഫ്ഗാൻ ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചത്. 

Tags:    
News Summary - Sri Lanka knock out Afghanistan after Hasaranga, de Silva shine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.