സൂര്യകുമാർ കോഹ്ലിയുടെ റെക്കോഡിനൊപ്പം; ട്വന്‍റി20യിൽ 2000 റൺസ്

ക്വെബെർഹ: അന്താരാഷ്ട്ര ട്വന്റി20യിൽ 2000 റൺസ് തികച്ച് ഇന്ത്യയുടെ താൽക്കാലിക നായകനും സൂപ്പർ ബാറ്ററുമായ സൂര്യകുമാർ യാദവ്. ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ വ്യക്തിഗത സ്കോർ 15ൽ എത്തിയപ്പോഴാണ് സൂര്യ നാഴികക്കല്ല് പിന്നിട്ടത്.

അതിവേഗം 2000 തികക്കുന്ന ഇന്ത്യൻ ബാറ്ററെന്ന റെക്കോഡ് വിരാട് കോഹ്‍ലിക്കൊപ്പം പങ്കിട്ടു താരം. ഇരുവരും 56ാം ഇന്നിങ്സിലാണ് നേട്ടം സ്വന്തമാക്കിയത്. പാകിസ്താൻ താരങ്ങളായ ബാബർ അഅ്സമും മുഹമ്മദ് റിസ്‍വാനുമാണ് ഇക്കാര്യത്തിൽ ആഗോള തലത്തിൽ ഒന്നാമന്മാർ; 52 ഇന്നിങ്സ്.

മത്സരത്തിൽ 36 പന്തിൽ മൂന്നു സിക്സും അഞ്ചു ഫോറുമടക്കം 56 റൺസെടുത്താണ് സൂര്യകുമാർ പുറത്തായത്. 39 പന്തിൽ 68 റൺസുമായി റിങ്കു ക്രീസിലുണ്ട്. രണ്ടു സിക്സും ഒമ്പതും ഫോറും താരം നേടി. 39 പന്തിൽ 68 റൺസുമായി റിങ്കു സിങ് പുറത്താകാതെ നിന്നു. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇന്ത്യക്കായി ഓപ്പണർമാരായ യശസ്വി ജയ്സാളും ശുഭ്മൻ ഗില്ലും നിരാശപ്പെടുത്തി. ഇരുവരും റണ്ണൊന്നും എടുക്കാതെ മടങ്ങി. ആറു റൺസെടുക്കുന്നതിനിടെ ഇന്ത്യക്ക് വിലപ്പെട്ട രണ്ടു വിക്കറ്റുകളാണ് നഷ്ടമായത്. തിലക് വർമയും നായകൻ സൂര്യകുമാറും ചേർന്നാണ് ടീമിനെ തകർച്ചയിൽനിന്ന് കരകയറ്റിയത്.

ഇരുവരും മൂന്നാം വിക്കറ്റിൽ 49 റൺസ് കൂട്ടിച്ചേർത്തു. പിന്നാലെ തിലക് 20 പന്തിൽ 29 റൺസുമായി മടങ്ങി. ജെറാൾഡ് കോറ്റ്‌സിയുടെ പന്തിൽ മാർക്കോ ജാൻസെന് ക്യാച്ച് നൽകി. റിങ്കു സിങ്ങിനെ കൂട്ടുപിടിച്ചായി നായകന്‍റെ വെടിക്കെട്ട്. ഇരുവരും ചേർന്ന് 70 റൺസ് കൂട്ടുക്കെട്ടുണ്ടാക്കിയാണ് പിരിഞ്ഞത്. സ്കോർ 125ൽ നിൽക്കെയാണ് തബ്രായിസ് ഷംസിയുടെ പന്തിൽ ജാൻസെന് ക്യാച്ച് നൽകി സൂര്യകുമാർ പുറത്തായത്. ജിതേഷ് ശർമ മൂന്നു പന്തിൽ ഒരു റണ്ണുമായി വേഗം മടങ്ങി. രവീന്ദ്ര ജദേജ 14 പന്തിൽ 19 റൺസെടുത്തു. ആദ്യ പന്തിൽ തന്നെ അർഷ്ദീപ് സിങ് പുറത്തായി.

കോറ്റ്‌സി എറിഞ്ഞ അവസാന ഓവറിലെ രണ്ടാമത്തെയും മൂന്നാമത്തെയും പന്തിലാണ് ജദേജയും അർഷ്ദീപും പുറത്തായത്. പിന്നാലെ മഴ എത്തിയതോടെ മത്സരം നിർത്തിവെച്ചു.

Tags:    
News Summary - Suryakumar Yadav equals Virat Kohli's record in T20Is

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.