ബാർബഡോസ്: ട്വന്റി 20 ലോകകപ്പിലെ ജേതാക്കൾക്കും റണ്ണേഴ്സ് അപ്പിനും സെമി ഫൈനലിസ്റ്റുകൾക്കുമൊക്കെ സമ്മാനമായി കിട്ടിയത് കോടികൾ. റണ്ണേഴ്സായ ദക്ഷിണാഫ്രിക്കക്ക് നൽകിയത് 10.62 കോടി രൂപയാണെങ്കിൽ ജേതാക്കളായ ഇന്ത്യക്ക് ലഭിച്ചത് 20.42 കോടിയാണ്.
സെമി ഫൈനലിൽ പുറത്തായ ഇംഗ്ലണ്ടിനും അഫ്ഗാനിസ്താനും 6.25 കോടി രൂപ വീതവും ലഭിച്ചു. സൂപ്പർ എട്ടിൽ നിന്ന് പുറത്തായ യു.എസ്.എ, വെസ്റ്റിൻഡീസ്, ആസ്ട്രേലിയ, ബംഗ്ലാദേശ് എന്നിവർക്ക് 3.18 കോടി രൂപ വീതവും ലഭിച്ചു.
ഒൻപത് മുതൽ 12 വരെയുള്ള സ്ഥാനങ്ങളിൽ എത്തിയ പാകിസ്താൻ, സ്കോട്ട്ലാൻഡ്, ന്യൂസിലാൻഡ്, ശ്രീലങ്ക എന്നിവർക്ക് 2.06 കോടി വീതവും 13 മുതൽ 20 വരെ സ്ഥാനങ്ങളിലുള്ള നെതർലാൻഡ്, നേപ്പാൾ, പി.എൻ.ജി, നമീബിയ, ഒമാൻ, അയർലാൻഡ്, കാനഡ എന്നീ രാജ്യങ്ങൾക്ക് 1.87 കോടി രൂപ വീതവും ലഭിക്കും.
ഇതിന് പുറമെ ഗൂപ്പ് ഘട്ടത്തിൽ ജയിച്ച ഒരോ മത്സരത്തിനും 26 ലക്ഷം രൂപ വീതവും ലഭിക്കും. ഈ ലോകകപ്പിൽ സമ്മാനമായി മാത്രം നൽകിയത് 93.80 കോടി രൂപയാണ്. ഇത് കഴിഞ്ഞ ലോകകപ്പുകളെ അപേക്ഷിച്ച് ഇരട്ടിയാണ്. 2022ലെ ട്വന്റി 20 ലോകകപ്പിൽ ജേതാക്കളായ ടീമിന് ലഭിച്ചത് 13.12 കോടിയായിരുന്നു. ഇന്ത്യ ആദ്യമായി കിരീടം നേടിയ 2007ലെ പ്രഥമ ലോകകപ്പിൽ 9.84 കോടിയായിരുന്നു ചാമ്പ്യന്മാർക്ക് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.