വെസ്റ്റ് ഇൻഡീസ് മുൻ ക്യാപ്റ്റൻ ബ്രയാൻ ലാറക്കൊപ്പം റോഡ് സുരക്ഷയെക്കുറിച്ച് അവബോധം നൽകുന്ന വിഡിയോ പങ്കുവെച്ച് സചിൻ ടെണ്ടുൽകർ. 49 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിൽ, ഇരുചക്ര വാഹനം ഓടിക്കുമ്പോൾ ഹെൽമെറ്റ് ധരിക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് സചിൻ വിവരിക്കുന്നു.
'ഇരുചക്ര വാഹനം ഓടിക്കുേമ്പാഴും ക്രിക്കറ്റിൽ ബാറ്റ് െചയ്യുേമ്പാഴും ഹെൽമെറ്റ് ധരിക്കൽ അത്യാവശ്യമാണ്! റോഡ് സുരക്ഷയെ നിസ്സാരമായി കാണരുത്. ശരിയായ ഹെൽമെറ്റ് ധരിച്ച് എല്ലായ്പ്പോഴും സുരക്ഷ നിലനിർത്തുക. ഈ സന്ദേശം പ്രചരിപ്പിക്കാൻ സഹായിച്ചതിന് ബ്രയാൻ ലാറക്ക് നന്ദി' - എന്ന കുറിപ്പോടെയാണ് സചിൻ വിഡിയോ ട്വീറ്റ് ചെയ്തിട്ടുള്ളത്.
വിഡിയോ നിരവധി പേരാണ് പങ്കുവെച്ചിട്ടുള്ളത്. ധാരാളം പേർ വിഡിയോയെ പ്രശംസിച്ച് രംഗത്ത് വന്നു. 'ഓസ്കാർ നോമിനേഷൻ' ലഭിക്കുമെന്നായിരുന്നു ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്‍റെ കമന്‍റ്.
റോഡ് സേഫ്റ്റി വേൾഡ് സീരീസ് ട്വന്‍റി20 ടൂർണമെന്‍റിന്‍റെ ഭാഗമായി സചിനും യുവരാജും റായ്പൂരിലുണ്ട്. ഇവിടെയുള്ള ഹോട്ടലിൽവെച്ചായിരുന്നു വിഡിയോയുടെ ചിത്രീകരണം. മാർച്ച് 17ന് നടന്ന സെമി ഫൈനലിൽ ലാറയുടെ നേതൃത്വത്തിലുള്ള വെസ്റ്റ് ഇൻഡീസ് ലെജന്റ്സിനെ പരാജയപ്പെടുത്തിയാണ് സചിൻ നായകനായ ഇന്ത്യ ലെജന്റ്സ് ടൂർണമെന്‍റിന്‍റെ ഫൈനലിലെത്തിയത്.
Be it riding on the roads or driving on the 🏏 field, wearing a helmet is a must!
— Sachin Tendulkar (@sachin_rt) March 21, 2021
Let's not take road safety lightly & always keep safety first by wearing the right helmet.@BrianLara, thanks for helping spread this message mate. 🙂#RoadSafetyWorldSeries pic.twitter.com/1zoW93WdkH
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.