ബ്രിസ്ബെയ്ൻ: ടീമിെൻറ നായകനായി കളത്തിലിറങ്ങിയ പാറ്റ് കമ്മിൻസ് ആദ്യദിനം തന്നെ കത്തിക്കയറിയപ്പോൾ ആഷസ് ടെസ്റ്റ് പരമ്പരയിൽ ഇംഗ്ലണ്ടിനെതിരെ ആസ്ട്രേലിയക്ക് ഗംഭീര തുടക്കം. അഞ്ചു വിക്കറ്റ് പിഴുത കമ്മിൻസിെൻറ കരുത്തിൽ ഇംഗ്ലണ്ടിനെ 147 റൺസിന് പുറത്താക്കിയ ആസ്ട്രേലിയക്ക് പക്ഷേ മഴ മൂലം ഇന്നിങ്സ് തുടങ്ങാനായില്ല.
38 റൺസിനാണ് കമ്മിൻസ് അഞ്ചു വിക്കറ്റ് വീഴ്ത്തിയത്. 1936നുശേഷം ആദ്യമായി ആഷസിലെ ആദ്യ പന്തിൽ വിക്കറ്റ് വീഴുന്നത് കണ്ടാണ് ഗാബയിൽ കളിക്ക് തുടക്കമായത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിെൻറ തകർച്ചക്ക് തുടക്കമിട്ടത് റോറി ബേൺസിെൻറ (0) കുറ്റി തെറുപ്പിച്ച് മിച്ചൽ സ്റ്റാർക്കായിരുന്നു. ടീമിെൻറ നെടുന്തൂണുകളായ ഡേവിഡ് മലാനെയും (6) നായകൻ ജോ റൂട്ടിനെയും (0) ഹാസൽവുഡ് പറഞ്ഞയച്ചതോടെ ഇംഗ്ലണ്ട് മൂന്നിന് 11 എന്ന നിലയിലായി. പിന്നീട് ടീമിന് കരകയറാനായില്ല.
ബെൻ സ്റ്റോക്സിനെയും (5) കുറച്ചുനേരം പിടിച്ചുനിന്ന ഹസീബ് ഹമീദിനെയും (25) കമ്മിൻസ് പുറത്തതാക്കിയതോടെ ഇംഗ്ലണ്ട് അഞ്ചിന് 60ലേക്ക് കൂപ്പുകുത്തി. പിന്നീട് ജോസ് ബട്ലറും (39) ഒലി പോപ്പും (35) പ്രതീക്ഷ നൽകിയെങ്കിലും സ്റ്റാർക്കും കമ്മിൻസും ചേർന്ന് അവസാന നാലു വിക്കറ്റുകൾ 35 റൺസിനിടെ പിഴുത് ഇംഗ്ലണ്ടിെൻറ കഥ കഴിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.