​'അവർക്ക് മിന്നും ഫോമിലുള്ള കോഹ്‌ലിയുണ്ട്'; ബംഗളൂരു പ്ലേ ഓഫിലെത്തുമെന്ന് ഇതിഹാസ താരം

ബംഗളൂരു: ഐ.പി.എല്ലിൽ അതി നിർണായകമായ പോരാട്ടം നടക്കുന്നത് നാളെയാണ്. പ്ലേ ഓഫിലേക്കുള്ള നാലാമത്തെ ടീമാകാൻ പോരടിക്കുന്നത് ചെന്നൈ സൂപ്പർ കിങ്സും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും തമ്മിലാണ്. നിലവിൽ ​പ്ലേഓഫിന് ഏറ്റവും കൂടുതൽ സാധ്യത ചെന്നൈ സൂപ്പർ കിങ്സിനാണ്.

ശനിയാഴ്ച ബംഗളൂരുവിൽ നടക്കുന്ന ആർ.സി.ബിക്കെതിരായ മത്സരം ജയിച്ചാലും മഴമൂലം ഉപേക്ഷിച്ചാലും ചെന്നൈക്ക് കടന്നുകൂടാം. തോൽവി വഴങ്ങിയാലും വലിയ മാർജിനിൽ അല്ലെങ്കിൽ സി.എസ്.കെക്ക് അവസരമുണ്ട്. നിലവിൽ അവർക്ക് 14 പോയന്റും ബംഗളൂരുവിന് 12 പോയന്റുമാണുള്ളത്. നിലവിൽ സി.എസ്.കെ നെറ്റ് റൺറേറ്റ് +0.528ഉം ആർ.സി.ബിയുടേത് +0.387ഉം ആണ്.

അതേസമയം, ബംഗളൂരുവിന് ചെന്നൈക്കെതിരെ ജയം മാത്രം പോര. മികച്ച മാർജിനിൽ തന്നെ ജയിക്കണം. ആദ്യം ബാറ്റ് ചെയ്ത് 200 റൺസടിക്കുകയാണെങ്കിൽ കുറഞ്ഞത് 18 റൺസിനെങ്കിലും ജയിക്കണം. ആദ്യം ബാറ്റ് ചെയ്ത് ചെന്നൈ 200 റൺസടിച്ചാൽ ബംഗളൂരു 11 പന്ത് ബാക്കിനിൽക്കെ ജയം നേടിയിരിക്കണം.

എന്നാൽ ഈ നിർണായകമായ മത്സരത്തിൽ ആർ.സി.ബി ചെന്നൈയെ മറികടക്കുമെന്നാണ് വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയാൻ ലാറ പറയുന്നത്. തുടർച്ചയായി അഞ്ചു മത്സരങ്ങൾ ജയിച്ചുവരുന്ന ബംഗളൂരുവിന് ചെന്നൈയെ തോൽപ്പിക്കാനുള്ള ആത്മവിശ്വാസവും കരുത്തുമുണ്ടെന്ന്  ലാറ പറഞ്ഞു.

" ആർ.സി.ബി ഇപ്പോൾ തുടർച്ചയായി അഞ്ച് മത്സരങ്ങൾ വിജയിച്ചു. ഈ വർഷം മറ്റൊരു ടീമിനും അത് സാധ്യമായിട്ടില്ല. അവർക്ക് മിന്നും ഫോമിലുള്ള വിരാട് കോഹ്‌ലിയുണ്ട്. എന്നാൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം എല്ലാ കളിക്കാരും അവരുടെ റോൾ നന്നായി ചെയ്യുന്നു. അത് ടീമിന്റെ വിജയത്തിന് പ്രധാനമാണ്. ആർ.സി.ബി മുന്നോട്ടു പോകുമെന്ന് തന്നെയാണ് വിശ്വാസം." - ലാറ പറഞ്ഞു. 

Tags:    
News Summary - 'They Have Virat Kohli...': Brian Lara Predicts RCB To Beat CSK And Reach Playoffs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.