‘ഇത്തവണ ഇന്ത്യ ലോകകപ്പ് നേടാൻ സാധ്യതയേറെ..! കാരണം ഈ താരം’ - ഗംഭീർ

ഇത്തവണത്തെ ലോകകപ്പിൽ ഇന്ത്യൻ ടീമിനുള്ള കിരീട സാധ്യതകളെ കുറിച്ച് മനസ് തുറന്ന് മുൻ ഓപ്പണർ ഗൗതം ഗംഭീർ. 2015, 2019 എഡിഷനുകളേക്കാൾ ഈ ലോകകപ്പിൽ ഇന്ത്യ വിജയം ഉറപ്പാക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ രണ്ട് ടൂർണമെന്റുകളെ അപേക്ഷിച്ച് രോഹിത് ശർമ്മയുടെ കീഴിൽ നിലവിലെ മെൻ ഇൻ ബ്ലൂ മികച്ച സ്ഥിരതയാണ് പ്രകടിപ്പിക്കുന്നതെന്നും 2011ൽ ലോകകപ്പ് കിരീടം ​ചൂടിയ ഇന്ത്യൻ ടീമിലുണ്ടായിരുന്ന ഗംഭീർ പറഞ്ഞു.

"2015-ലും 2019-ലും ഉള്ളതിനേക്കാൾ 2023 ലോകകപ്പ് ഇന്ത്യ നേടാനുള്ള സാധ്യത വളരെ കൂടുതലാണ്. കാരണം, നായകന്റെ ശൈലി ടീമിൽ പ്രതിഫലിക്കുന്നുണ്ട്-അവർ അദ്ദേഹത്തെ ബഹുമാനിക്കുകയും പിന്തുടരുകയും ചെയ്യുന്നു. രോഹിത് ശർമ്മ കൂടുതൽ സമയം ബാറ്റിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നെങ്കിൽ ഈ ലോകകപ്പിൽ 3-4 സെഞ്ചുറികൾ അദ്ദേഹത്തിന് നേടാമായിരുന്നു,” - സ്‌പോർട്‌സ്‌കീഡയുമായുള്ള സംഭാഷണത്തിൽ ഗംഭീർ പറഞ്ഞു.

വ്യക്തികളുടെയും ടീമുകളുടെയും മഹത്വം നിർണ്ണയിക്കുന്നതിൽ ട്രോഫികളുടെ പ്രാധാന്യത്തെ കുറിച്ചും ഗംഭീർ ഊന്നിപ്പറഞ്ഞു, അസാധാരണമായ പ്രകടനം കാഴ്ചവയ്ക്കുന്ന നിലവിലെ ഇന്ത്യൻ ടീം, നവംബർ 19 ന് ട്രോഫി ഉയർത്താൻ ഏറ്റവും സാധ്യതയുള്ള ടീമാണെന്നും അദ്ദേഹം പറഞ്ഞു.

“ഇതുപോലുള്ള ഒരു സുപ്രധാന ടൂർണമെന്റിൽ, റെക്കോർഡുകൾക്ക് വലിയ പ്രാധാന്യമില്ല. നിങ്ങൾക്ക് റെക്കോർഡുകൾ സ്ഥാപിക്കാൻ ദ്വിരാഷ്ട്ര മത്സരങ്ങളുണ്ട്. വീട്ടിലേക്ക് കൊണ്ടുവരുന്ന ട്രോഫികളുടെ എണ്ണത്തിനനുസരിച്ചാണ് നിങ്ങളുടെ യഥാർത്ഥ മഹത്വം രൂപപ്പെടുന്നത്. ലോകകപ്പ് നേടാനാവശ്യമായ എല്ലാ ഘടകങ്ങളും ഈ ടീമിലുണ്ട്. അവർ പരാജയപ്പെട്ടാൽ അത് കാര്യമായ നിരാശയുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - This Player's Performance Could Propel India to World Cup Victory," Predicts Gambhir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.