1990കള്‍ക്കുമുമ്പ് ബംഗ്ലാദേശിന്റെ കളിക്കളങ്ങളും കളിയാവേശങ്ങളും കാല്പന്തുകളിയെ ചുറ്റിപ്പറ്റിയായിരുന്നു. വീശുന്ന കാറ്റില്‍പോലും ഫുട്ബാളിന്റെ ആരവം നിറഞ്ഞ അന്തരീക്ഷം. അവിടേക്കാണ് ക്യാപ്റ്റന്‍ റാഖിബുല്‍ ഹസന്റെയും ശഹീദുര്റഹ്മാന്റെയും ടീം ക്രിക്കറ്റിന്റെ മാധുര്യം ബംഗ്ലാദേശുകാര്‍ക്ക് പരിചിതമാക്കുന്നത്. പ്രകടനംകൊണ്ട് വിസ്മയം തീര്‍ത്തും കളിക്കളത്തില്‍ വീറും വാശിയും കാണിച്ചും ബംഗ്ലാദേശിലെ കാറ്റിന്റെ ഗതിയെ ക്രിക്കറ്റ് മാറ്റിത്തുടങ്ങി. ഫുട്ബാളിന്റെ ആവേശം നിറഞ്ഞ ഗാലറികള്‍ ക്രിക്കറ്റിനായി മാറിത്തുടങ്ങിയത് ആ സമയത്താണ്. ഇന്ന് ഏറെ മുന്നിലാണ് ബംഗ്ലാദേശില്‍ ക്രിക്കറ്റിന്റെ ആവേശം.
ശരാശരി ടീമെന്ന് മുദ്രകുത്തപ്പെട്ടിരുന്ന ബംഗ്ലാദേശ് ഇറങ്ങിയ ടൂര്‍ണമെന്റുകളിലും കളിച്ച മത്സരങ്ങളിലും എതിരാളികളെ ഞെട്ടിച്ചുകൊണ്ടിരുന്ന ചരിത്രമാണുള്ളത്. ലോകകപ്പിന് മുന്നോടിയെന്നോണം യു.എസ്.എയുമായി ട്വന്റി20 പരമ്പരയിലാണ് ടീമിപ്പോള്‍. പരമ്പരയടെ ആദ്യകളിയിലേറ്റ തോല്‍വി ടീമിന്റെ ആത്മാഭിമാനത്തിനേറ്റ ക്ഷതമാണ്. എന്നിരുന്നാലും ടീമിനെ വിലകുറച്ചു കാണാന്‍ ക്രിക്കറ്റ് ആരാധകര്‍ ഒരുക്കമല്ല. ഒരു വിസ്ഫോടത്തിനുള്ള മരുന്നെല്ലാം ഇന്നും ബംഗ്ലാദേശിനൊപ്പമുണ്ട്. നജ്മുൽ ഹുസൈന് ഷാന്റോയുടെ നേതൃത്വത്തിലാണ് ഇത്തണ ട്വന്റി20 ലോകകപ്പിനായി ടീം ഒരുങ്ങുന്നത്. ഓള്‍റൗണ്ട് മികവാണ് ടീമിന്റെ പ്രധാന ആശ്രയം. ഐ.പി.എല്ലിലടക്കം ട്വന്റി20 കളിച്ച് പരിചയമുള്ള താരങ്ങളും കരുത്താണ്. മുന്‍നിര ടീമുകളെയടക്കം പരാജയപ്പെടുത്താന്‍ തക്ക പ്രാപ്തിയുള്ള സ്ക്വാഡിനെയാണ് ടീം ഇത്തവണ ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.