കൊളംബോ: പ്രേമദാസ സ്റ്റേഡിയത്തിൽ ശ്രീലങ്കക്കെതിരായ അവസാന ട്വന്‍റി 20നുള്ള ഇന്ത്യൻ ടീമിൽ ഇടംപിടിച്ച് മൂന്ന് മലയാളികൾ. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു സാംസൺ, ദേവ്ദത്ത് പടിക്കൽ എന്നിവർക്കൊപ്പം പേസ് ബൗളർ സന്ദീപ് വാര്യരും ആദ്യ ഇലവനിൽ ഇടംപിടിച്ചു. കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ് പുറത്തായ നവ്ദീപ് സെയ്നിക്ക് പകരക്കാരനായാണ് സന്ദീപ് ഇന്ത്യൻ ടീമിൽ അരങ്ങേറുന്നത്. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു.
മൂന്ന് പേരും മലയാളികളാണെങ്കിലും ആഭ്യന്തര ക്രിക്കറ്റിൽ മൂന്ന് പേരും വിവിധ ടീമുകളിലാണ് കളിക്കുന്നത്. സഞ്ജു കേരളത്തിനായി കളിക്കുേമ്പാൾ ദേവ്ദത്ത് കർണാടകക്കായും സന്ദീപ് തമിഴ്നാടിനുമായാണ് കളിക്കുന്നത്. ഐ.പി.എല്ലിൽ സഞ്ജു രാജസ്ഥാൻ റോയൽസിനെ നയിക്കുേമ്പാൾ ദേവ്ദത്ത് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനും സന്ദീപ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനുമാണ് കളിക്കുന്നത്.
വിരാട് കോഹ്ലി, രോഹിത് ശർമ അടക്കമുള്ള പ്രമുഖതാരങ്ങൾ ഇംഗ്ലണ്ട് പര്യടനത്തിനായതിനാൽ രണ്ടാം നിര ടീമുമായാണ് ഇന്ത്യ ശ്രീലങ്കയിലെത്തിയത്. ഇതിന് പുറമേ ഇന്ത്യൻ ടീം അംഗമായ ക്രുനാൽ പാണ്ഡ്യക്ക് കോവിഡ് ബാധിക്കുകയും എട്ടുപേർ അടുത്ത് സമ്പർക്കത്തിലാകുകയും ചെയ്തതോടെയാണ് സന്ദീപിന് അവസരം ലഭിച്ചത്. നെറ്റ് ബൗളറായാണ് സന്ദീപ് ടീമിലിടം പിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.