േപ്ലഓഫിലെ അവസാന ഇടത്തിനായി മൂന്ന് ടീമുകൾ; ചെന്നൈക്ക് മുൻതൂക്കം, അവസാന സാധ്യതകൾ ഇങ്ങനെ...

ഐ.പി.എല്ലിലെ ഗ്രൂപ്പ് പോരാട്ടങ്ങൾ അവസാനത്തിലേക്ക് കടക്കവെ േപ്ലഓഫിലേക്കുള്ള നാലാമത്തെ ടീമാകാൻ മത്സരിക്കുന്നത് മൂന്ന് ടീമുകൾ. ചെന്നൈ സൂപ്പർ കിങ്സ്, റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, ലഖ്നോ സൂപ്പർ ജയന്റ്സ് എന്നിവയാണ് അവസാന ഇടത്തിനായി മത്സരിക്കുന്നത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാൻ റോയൽസ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നിവയാണ് ഇതിനകം ​േപ്ലഓഫിൽ ഇടമുറപ്പിച്ചത്.

നിലവിൽ ​േപ്ലഓഫിന് ഏറ്റവും കൂടുതൽ സാധ്യത ചെന്നൈ സൂപ്പർ കിങ്സിനാണ്. ശനിയാഴ്ച ബംഗളൂരുവിൽ നടക്കുന്ന ആർ.സി.ബിക്കെതിരായ മത്സരം ജയിച്ചാലും മഴമൂലം ഉപേക്ഷിച്ചാലും ചെന്നൈക്ക് കടന്നുകൂടാം. തോൽവി വഴങ്ങിയാലും വലിയ മാർജിനിൽ അല്ലെങ്കിൽ സി.എസ്.കെക്ക് അവസരമുണ്ട്. നിലവിൽ അവർക്ക് 14 പോയന്റും ബംഗളൂരുവിന് 12 പോയന്റുമാണുള്ളത്. നിലവിൽ സി.എസ്.കെ നെറ്റ് റൺറേറ്റ് +0.528ഉം ആർ.സി.ബിയുടേത് +0.387ഉം ആണ്.

അതേസമയം, ബംഗളൂരുവിന് ചെന്നൈക്കെതിരെ ജയം മാത്രം പോര. മികച്ച മാർജിനിൽ തന്നെ ജയിക്കണം. ആദ്യം ബാറ്റ് ചെയ്ത് 200 റൺസടിക്കുകയാണെങ്കിൽ കുറഞ്ഞത് 18 റൺസിനെങ്കിലും ജയിക്കണം. ആദ്യം ബാറ്റ് ചെയ്ത് ചെന്നൈ 200 റൺസടിച്ചാൽ ബംഗളൂരു 11 പന്ത് ബാക്കിനിൽക്കെ ജയം നേടിയിരിക്കണം.

അതേസമയം, ലഖ്നോവിന് അതിവിദൂര സാധ്യത മാത്രമാണ് അവശേഷിക്കുന്നത്. അവസാന മത്സരത്തിൽ ചെന്നൈ തോൽക്കുകയും മുംബൈക്കെതിരായ അവസാന ലീഗ് മത്സരത്തിൽ ലഖ്നോ വൻ മാർജിനിൽ ജയിച്ച് ആർ.സി.ബിയുടെയും ചെന്നൈയുടെയും റൺറേറ്റിനെ മറികടക്കുകയും വേണം. നിലവിൽ ആർ.സി.ബിക്ക് ലഖ്നോയേക്കാൾ റൺറേറ്റുണ്ട്.  

Tags:    
News Summary - Three teams for last playoff spot; Chennai has the upper hand, the final odds are as follows...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.