ന്യൂഡൽഹി: ഈ വർഷം നടക്കുന്ന ട്വന്റി 20 ലോകകപ്പിൽ ക്രിക്കറ്റ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താൻ പോരാട്ടം ജൂൺ ഒമ്പതിനെന്ന് റിപ്പോർട്ട്. ജൂൺ അഞ്ചിന് അയർലൻഡുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം. മൂന്നാം മത്സരം ജൂൺ 12ന് യു.എസ്.എയുമായും അവസാന മത്സരം 15ന് കനഡക്കെതിരെയുമാണ് നടക്കുക. ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ യു.എസ്.എയിൽ അരങ്ങേറുമ്പോൾ സൂപ്പർ 8 മത്സരങ്ങൾ നടക്കുക വെസ്റ്റിൻഡീസിൽ ആയിരിക്കും. ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യയുടെ ആദ്യ മൂന്ന് മത്സരങ്ങൾക്ക് ന്യൂയോർക്ക് വേദിയാകുമ്പോൾ അവസാന മത്സരം നടക്കുക േഫ്ലാറിഡയിൽ ആയിരിക്കും.
സൂപ്പർ 8 ഘട്ടത്തിലേക്ക് യോഗ്യത നേടിയാൽ ആദ്യ മത്സരം ജൂൺ 20ന് വെസ്റ്റിൻഡീസിലെ ബർബാദോസിൽ നടക്കും. ജൂൺ 29ന് ഇതേ വേദിയിലായിരിക്കും ലോകകപ്പ് ഫൈനൽ നടക്കുകയെന്നും റിപ്പോർട്ടിൽ പറയുന്നു. 2022 നവംബറിൽ ഇംഗ്ലണ്ടിനെതിരെ നടന്ന ലോകകപ്പ് സെമിഫൈനൽ മുതൽ ട്വന്റി 20യിൽനിന്ന് വിട്ടുനിൽക്കുന്ന രോഹിത് ശർമയും വിരാട് കോഹ്‍ലിയും രണ്ടാം ലോകകിരീടം ലക്ഷ്യമിടുന്ന ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.