അണ്ടർ 19 ലോകകപ്പ്: ഓസീസിനെ തറപറ്റിച്ച് ഇന്ത്യ ഫൈനലിൽ

ആ​ന്റി​ഗ്വ: അ​ണ്ട​ർ-19 ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ൽ ആ​സ്ട്രേ​ലി​യ​ക്കെ​തി​രാ​യ ര​ണ്ടാം സെ​മി​യി​ൽ 96 റൺസിന്റെ മിന്നും ജയം സ്വന്തമാക്കി ഇന്ത്യയുടെ കൗമാര താരങ്ങൾ. ശൈ​ഖ് റ​ശീ​ദും (94) യാ​ഷ് ധൂളും (110) നടത്തിയ വീരോചിത പോരാട്ടത്തിലൂടെ ഇ​ന്ത്യ 291 റ​ൺ​സെന്ന വി​ജ​യ​ല​ക്ഷ്യമായിരുന്നു കങ്കാരുപ്പടക്ക് മുന്നിലേക്ക് വെച്ചത്. എന്നാൽ, പൊരുതാൻ പോലുമാകാതെ ഓസീസിന്റെ ഇന്നിങ്സ് 41.5 ഓവറിൽ 194 റൺസിന് അവസാനിച്ചു. മറ്റൊരു സെമിയിൽ അഫ്ഗാനിസ്ഥാനെ തോൽപ്പിച്ച ഇംഗ്ലണ്ടാണ് ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ. സ്കോർ: ഇന്ത്യ- 290/5 (50.0)/ ഓസീസ് - 194 (41.5)

ഓസീസ് നിരയിൽ കൊറീ മില്ലർ (46), ലച്ലൻ ഷോ (66) എന്നിവർ മാത്രമാണ് പൊരുതി നോക്കിയത്. ഇന്ത്യക്ക് വേണ്ടി വിക്കി ഒസ്തവാൾ 10 ഓവറിൽ  42 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. രവികുമാറും നിശാന്ത് സിന്ദുവും രണ്ട് വീതം വിക്കറ്റുകളും പിഴുതു. 

ടോ​സ് നേ​ടി ബാ​റ്റി​ങ് തി​ര​ഞ്ഞെ​ടു​ത്ത ഇ​ന്ത്യ​ൻ പ്ര​തീ​ക്ഷ​ക​ളെ ഊ​തി​ക്കെ​ടു​ത്തു​മെ​ന്നു തോ​ന്നി​ച്ച് ര​ണ്ടു വി​ക്ക​റ്റു​ക​ൾ തു​ട​ക്ക​ത്തി​ലേ വീ​ണിരുന്നു. സ്കോ​ർ 16ൽ ​നി​ൽ​ക്കെ ര​ഘു​വ​ൻ​ഷി​യും വൈ​കാ​തെ ഹ​ർ​നൂ​ർ സി​ങ്ങു​മാ​യി​രു​ന്നു മ​ട​ങ്ങി​യ​ത്. പി​ന്നീ​ട് ഒ​ത്തു​ചേ​ർ​ന്ന ​ശൈ​ഖ് റ​ശീ​ദ്-​യാ​ഷ് ധൂൾ സ​ഖ്യം ടീ​മി​നെ ക​ര​ക​ട​ത്തു​ക​യെ​ന്ന ദൗ​ത്യം ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. ക​രു​ത​ലോ​ടെ ന​ങ്കൂ​ര​മി​ട്ടു​നി​ന്ന റ​ശീ​ദ് ഒ​രു വ​ശ​ത്ത് വി​ക്ക​റ്റ് കാ​ത്ത് പ​തി​യെ ബാ​റ്റു​വീ​ശി​യ​പ്പോ​ൾ മ​റു​വ​ശ​ത്ത് യാ​ഷ് ധൂൾ റ​ൺ​നി​ര​ക്കു​യ​ർ​ത്തി. എ​ന്നി​ട്ടും താ​ര​ത​മ്യേ​ന മി​ക​ച്ച സ്കോ​ർ അ​പ്രാ​പ്യ​മാ​കു​മെ​ന്ന് തോ​ന്നി​ച്ച ഘ​ട്ട​ത്തി​ൽ ഉ​ഗ്ര​രൂ​പം​പൂ​ണ്ട ഇ​രു​വ​രും ചേ​ർ​ന്ന് പി​ന്നീ​ട് ന​ട​ത്തി​യ​ത് സ​മാ​ന​ത​ക​ളി​ല്ലാ​​ത്ത പോ​രാ​ട്ടം.

ബൗ​ളി​ങ് മി​ക​വി​ൽ എ​ല്ലാം കൈ​പ്പി​ടി​യി​ലാ​ക്കാ​മെ​ന്നു സ്വ​പ്നം​ക​ണ്ട ക​ങ്കാ​രു​ക്ക​ളെ ത​ല​ങ്ങും വി​ല​ങ്ങും പാ​യി​ച്ച് ഇ​രു​വ​രും റ​ൺ​വേ​ട്ട തു​ട​ങ്ങി. ബൗ​ണ്ട​റി​ക​ൾ പി​റ​ക്കാ​ൻ കാ​ക്കാ​തെ ഒ​റ്റ​യും ഇ​ര​ട്ട​യു​മാ​യി അ​ക്ക​രെ​യി​ക്ക​രെ ഓ​ടി​യ കൂ​ട്ടു​കെ​ട്ട് വ്യ​ക്തി​ഗ​ത സ്കോ​റും ടീം ​സ്കോ​റും ഒ​രേ വേ​ഗ​ത്തി​ൽ മു​ന്നോ​ട്ടു​ന​യി​ച്ചു. അ​തി​നി​ടെ യാ​ഷ് ധൂൾ സെ​ഞ്ച്വ​റി തൊ​ട്ടു. 110 പ​ന്തി​ൽ 110 റ​ൺ​സി​ൽ നി​ൽ​ക്കെ അ​പ്ര​തീ​ക്ഷി​ത​മാ​യി ധൂൾ റ​ണ്ണൗ​ട്ടാ​യി. ധൂൾ നോ​ൺ സ്ട്രൈ​ക്കി​ങ്ങി​ൽ നി​ൽ​ക്കെ റ​ശീ​ദ് അ​ടി​ച്ച ഷോ​ട്ട് ബൗ​ള​റു​ടെ വി​ര​ൽ തൊ​ട്ട് വി​ക്ക​റ്റി​ൽ പ​തി​ക്കു​ക​യാ​യി​രു​ന്നു. റ​ണ്ണെ​ടു​ക്കാ​നാ​യി ഓ​ടി​ത്തു​ട​ങ്ങി​യ ധൂൾ ഔ​ട്ട്. തൊ​ട്ട​ടു​ത്ത പ​ന്തി​ൽ റ​ശീ​ദും പു​റ​ത്താ​യി. ജാ​ക് സി​ൻ​ഫീ​ൽ​ഡി​ന്റെ പ​ന്തി​ൽ മ​നോ​ഹ​ര​മാ​യി പാ​യി​ച്ച ഷോ​ട്ട് ജാ​ക് നി​സ്ബെ​ത്തി​ന്റെ കൈ​ക​ളി​ലെ​ത്തി​യ​തോ​ടെ സെ​ഞ്ച്വ​റി​ക്ക് ആ​റ് റ​ൺ അ​ക​ലെ​യാ​യി​രു​ന്നു മ​ട​ക്കം.

പി​ന്നീ​ട് നി​ഷാ​ന്തും ഹാം​ഗ​ർ​ഗേ​ക്ക​റും ചേ​ർ​ന്ന് അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ന​ട​ത്തി​യ ശ്ര​മം കാ​ര്യ​മാ​യ ച​ല​ന​മു​ണ്ടാ​ക്കി​യി​ല്ല. 13 റ​ൺ​സു​മാ​യി ഹാം​ഗ​ർ​ഗേ​ക്ക​ർ മ​ട​ങ്ങി. പി​ന്നീ​ടെ​ത്തി​യ​ത് ദി​നേ​ഷ് ബാ​ന. അ​വ​സാ​ന ഓ​വ​റി​ൽ ത​ക​ർ​ത്ത​ടി​ച്ച കൂ​ട്ടു​കെ​ട്ട് സ്കോ​ർ 290ലെ​ത്തി​ച്ചു.

Tags:    
News Summary - U-19 World Cup 2022, India vs Australia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.