ലഖ്നോ: വനിത പ്രീമിയർ ലീഗിൽ ഗുജറാത്ത് ജയന്റ്സ് മുന്നിൽവെച്ച ശരാശരി ടോട്ടൽ അതിവേഗം അടിച്ചെടുത്ത് ഗ്രേസ് ഹാരിസും സംഘവും. ആദ്യം ബാറ്റുചെയ്ത ഗുജറാത്ത് 142 റൺസിലൊതുങ്ങിയപ്പോൾ 15.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ യു.പി വാരിയേഴ്സ് ലക്ഷ്യം കണ്ടു.
ഗ്രേസ് ഹാരിസ് 60 റൺസുമായി പുറത്താകാതെ നിന്നു. 33 റൺസുമായി ഓപണർ അലിസ ഹീലി മികച്ച തുടക്കം നൽകി. നേരത്തെ, 35 റൺസെടുത്ത് ഫീബ് ലിച്ച്ഫീൽഡും 30 എടുത്ത് ആഷ് ലീഗ് ഗാർഡ്നറുമാണ് വൻവീഴ്ചയിൽനിന്ന് ഗുജറാത്തിനെ കരകയറ്റിയത്. ഇന്ന് നടക്കുന്ന മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരും മുംബൈ ഇന്ത്യൻസും തമ്മിൽ ഏറ്റുമുട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.