ന്യൂഡൽഹി: കോവിഡ് മഹാമാരിയെ ചെറുക്കാൻ ഇന്ത്യ ഏതാനും ആഴ്ച്ചകൾ രാജ്യം അടച്ചിടണമെന്നും വാക്സിനേഷന് പകരം ആളുകൾക്ക് ഓക്സിജനും ആശുപത്രി ബെഡുകളും ചികിത്സയും ഉറപ്പാക്കുന്നതിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും ഉപദേശിച്ച മുതർന്ന യു.എസ് ആരോഗ്യ വിദഗ്ധൻ ഡോ. ആൻറണി ഫൗചിക്ക് മറുപടിയുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ്.
അമേരിക്കയും മറ്റെല്ലാ രാജ്യങ്ങളും ഒത്തുചേർന്ന് ചൈനയോട് ചില കടുത്ത ചോദ്യങ്ങൾ ചോദിക്കാൻ കഴിയില്ലെന്നുണ്ടോ.. എന്തിനാണ് അവർ ഇത് ലോകമെമ്പാടും പടർത്തിയത്. എല്ലാം കുഴപ്പത്തിലാക്കിയത്... ചൈനയിൽ കൂടുതൽ കോവിഡ് കേസുകളുള്ളതായി നമുക്കിപ്പോൾ കേൾക്കാൻ സാധിക്കുന്നില്ല. -ഹർഭജൻ ട്വിറ്ററിൽ കുറിച്ചു. ഇന്ത്യൻ എക്സ്പ്രസ് പ്രസിദ്ധീകരിച്ച ഫൗചിയുമായുള്ള അഭിമുഖം പങ്കുവെച്ചുകൊണ്ടാണ് ഹർഭജെൻറ പ്രതികരണം.
Can't American and all the other countries come together and ask China some tough questions.. Why they have spread this in whole world.. made a mess of everything ..we don't hear any more cases in China 😡😡😡😡😡😡😡 pic.twitter.com/axVWiyGUPa
— Harbhajan Turbanator (@harbhajan_singh) May 1, 2021
എന്നാൽ, ഭാജിയുടെ ട്വീറ്റിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ഇവിടെയുള്ള ഭരണാധികാരികളുടെ പിഴവുകൾക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്ന തരത്തിലുള്ള മണ്ടൻ ചോദ്യമാണിത്. യുദ്ധങ്ങളേക്കാൾ മനുഷ്യൻ ജീവനുകൾ അപഹരിച്ചിട്ടുള്ളത്, വൈറസുകളാണെന്ന് ചരിത്രം പറയുന്നുണ്ട്... അദ്ദേഹത്തിെൻറ ട്വീറ്റിന് മറുപടിയായി ഒരാൾ എഴുതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.