വിജയ് ഹസാരെ ട്രോഫി: ഉത്തരാഖണ്ഡിനെ അഞ്ചുവിക്കറ്റിന് തകർത്തു; കേരളം ക്വാർട്ടറിനരികെ

രാജ്കോട്ട്: വിജയ് ഹസാരെ ഏകദിന ക്രിക്കറ്റ് ടൂർണമെൻറിൽ കേരളം ക്വാര്‍ട്ടറിനരികെ. ചൊവ്വാഴ്ച നിര്‍ണായകമായ അഞ്ചാം മത്സരത്തില്‍ ഉത്തരാഖണ്ഡിനെ അഞ്ചു വിക്കറ്റിനാണ് കേരളം തകർത്തത്. ഇതോടെ ഗ്രൂപ്പ് ഡിയില്‍ അഞ്ച് കളികളില്‍ നാലും ജയിച്ച് 16 പോയിൻറുമായി കേരളം ഒന്നാമതാണ്.

ഇതേ ഗ്രൂപ്പില്‍ മധ്യപ്രദേശ്-ഛത്തീസ്ഗഡ്, മഹാരാഷ്ട്ര-ചണ്ഡിഗഡ് മത്സര ഫലം കൂടി വന്നാല്‍ മാത്രമേ ക്വാര്‍ട്ടര്‍ ചിത്രം വ്യക്തമാകൂ. ഒന്നാം സ്ഥാനക്കാർ നേരിട്ട് ക്വാർട്ടറിന് യോഗ്യത നേടും. രണ്ടാം സ്ഥാനക്കാര്‍ പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറും. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഉത്തരാഖണ്ഡ് നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 224 റൺസ് എടുത്തിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം, അഞ്ചു വിക്കറ്റ് നഷ്ടടത്തിൽ 35.4 ഓവറിൽ ലക്ഷ്യത്തിലെത്തി.

സച്ചിൻ ബേബിയുടെ അർധ സെഞ്ച്വറി പ്രകടനമാണ് കേരളത്തിന് അനായാസ വിജയം സമ്മാനിച്ചത്. 71 പന്തിൽ ഏഴു ഫോറും രണ്ടു സിക്സും സഹിതം 83 റൺസുമായി സച്ചിൻ പുറത്താകാതെ നിന്നു. ഓപ്പണർ രോഹൻ എസ്. കുന്നുമ്മൽ (36 പന്തിൽ 26), ക്യാപ്റ്റൻ സഞ്ജു സാംസൺ (36 പന്തിൽ 33), വിഷ്ണു വിനോദ് (25 പന്തിൽ 34), വിനൂപ് മനോഹരൻ (27 പന്തിൽ 28) എന്നിവരും മികച്ച പ്രകടനം നടത്തി.

Tags:    
News Summary - vijay hazare throphy: kerala beat utharakhand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.