രാജ്കോട്ട്: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് ഇന്ന് ക്വാർട്ടർ ഫൈനൽ. രാവിലെ ഒമ്പതിന് സൗരാഷ്ട്ര മൈതാനത്ത് ആരംഭിക്കുന്ന കളിയിൽ രാജസ്ഥാനാണ് എതിരാളികൾ. ടൂർണമെന്റിൽ ഉജ്ജ്വല ഫോം തുടരുന്ന സഞ്ജു സാംസണിന്റെ സംഘം പ്രീക്വാർട്ടറിൽ മഹാരാഷ്ട്രയെ വലിയ വ്യത്യാസത്തിൽ മറികടന്നാണ് അവസാന എട്ടിൽ സ്ഥാനംപിടിച്ചത്. ഇന്നത്തെ മറ്റു മത്സരങ്ങളിൽ ഹരിയാനയെ ബംഗാളും വിദർഭയെ കർണാടകയും മുംബൈയെ തമിഴ്നാടും നേരിടും.
ഗ്രൂപ് റൗണ്ടിൽ ഏഴിൽ അഞ്ചു മത്സരങ്ങളും ജയിച്ചിരുന്നു കേരളം. മുംബൈക്കും കേരളത്തിനും 20 പോയന്റ് വീതം ലഭിച്ചു. റൺറേറ്റിൽ മലയാളിപ്പടയായിരുന്നു മുന്നിലെങ്കിലും പരസ്പരം ഏറ്റുമുട്ടിയപ്പോൾ ജയിച്ച ആനുകൂല്യത്തിൽ മുംബൈ നേരിട്ട് ക്വാർട്ടറിലെത്തി. കേരളം പ്രീക്വാർട്ടറിൽ മഹരാഷ്ട്രക്കെതിരെ ആദ്യം ബാറ്റ് ചെയ്ത് 383 റൺസെന്ന റെക്കോഡ് സ്കോർ അടിച്ചുകൂട്ടി 153 റൺസ് ജയമാണ് നേടിയത്. ഓപണർമാരായ രോഹൻ കുന്നുമ്മലും കൃഷ്ണപ്രസാദും സെഞ്ച്വറികളുമായി തിളങ്ങി. ബൗളർമാരുടെ മികവും കേരളത്തിന് മുതൽക്കൂട്ടാണ്. റെയിൽവേസിനെതിരെ സെഞ്ച്വറി കുറിച്ച ക്യാപ്റ്റൻ സഞ്ജുവിലും ടീം വലിയ പ്രതീക്ഷയർപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.