രാജ്കോട്ട്: വിനു മങ്കാദ് അണ്ടർ 19 ഏകദിന ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് തുടർച്ചയായ മൂന്നാം ജയം. ഇന്നലെ കേരളം 154 റൺസിന് നാഗലാന്റിനെ തോൽപിച്ചു. ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 50 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 343 റൺസെടുത്തശേഷം നാഗാലാൻഡിനെ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 189 റൺസിലൊതുക്കി. സെഞ്ച്വറി നേടിയ ഗോവിന്ദ് ദേവ് പൈയും (125) ജിഷ്ണുവും (102 നോട്ടൗട്ട്) ആണ് തകർപ്പൻ സ്കോർ സമ്മാനിച്ചത്. ബൗളർമാരിൽ രണ്ടു വിക്കറ്റ് വീതമെടുത്ത അൽത്താഫും വിജയും മികവുകാട്ടി. ആറു ടീമുകളടങ്ങിയ ഗ്രൂപ് ബിയിൽ 12 പോയന്റുമായി കേരളമാണ് ഒന്നാമത്. കേരളം നാളെ ബറോഡയെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.