അഹമ്മദാബാദ്: നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഐ.സി.സി ഏകദിന ലോകകപ്പിലെ ഇന്ത്യ - പാകിസ്താൻ മത്സരത്തിനിടെ സ്റ്റാർ ബാറ്റർ വിരാട് കോഹ്‍ലിക്ക് ജഴ്സി കാരണം കളം വിടേണ്ടി വന്നു. തെറ്റായ ജഴ്സി ധരിച്ചായിരുന്നു താരം ഗ്രൗണ്ടിലെത്തിയത്.
കോഹ്‍ലിയുടെ ജഴ്സിയിൽ ടീമിന്റെ ഔദ്യോഗിക ജഴ്സിയിലുള്ളത് പോലെ ത്രിവർണ വരകൾ ഉണ്ടായിരുന്നില്ലെന്നായിരുന്നു നിരീക്ഷിക്കപ്പെട്ടത്. മറ്റ് താരങ്ങളുടെ ജഴ്സിയിൽ ത്രിവർണ വരകൾ ഉണ്ടായിരുന്നെങ്കിലും കോഹ്‍ലിയുടെ ജഴ്സിയിൽ മൂന്ന് വെള്ള വരകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട കോഹ്‍ലി ഉടൻ തന്നെ കളം വിട്ട്, ടീമിന്റെ ശരിയായ ജഴ്സിയിലേക്ക് മാറുകയും, തുടർന്ന് കളത്തിലേക്ക് മടങ്ങി വരികയും ചെയ്തു.
അതേസമയം, മത്സരത്തിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ ടോസ് നേടി പാകിസ്താനെ ബാറ്റിങ്ങിന് ക്ഷണിച്ചു. ഓസീസീനും അഫ്ഗാനിസ്താനുമെതിരായ ആദ്യ രണ്ട് മത്സരങ്ങളിൽ ബാറ്റേന്താൻ കഴിയാതിരുന്ന ശുഭ്മാൻ ഗിൽ ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. പനി ബാധിച്ചതിനാലായായിരുന്നു താരത്തിന് പുറത്തിരിക്കേണ്ടിവന്നത്. അഫ്ഗാനിസ്താനെയും അഞ്ച് തവണ ചാമ്പ്യന്മാരായ ആസ്ട്രേലിയയെയും പരാജയപ്പെടുത്തി പരാജയമറിയാതെ മുന്നേറുകയാണ് ഇന്ത്യ. നെതർലാൻഡ്‌സിനെയും ശ്രീലങ്കയെയും പരാജയപ്പെടുത്തിയ പാകിസ്ഥാൻ മാറ്റമില്ലാത്ത ടീമുമായാണ് ഇന്ന് മത്സരത്തിനിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.