ന്യൂഡൽഹി: ക്രിക്കറ്റിൻെറ ഏതെങ്കിലുമൊരു ഫോർമാറ്റിലെങ്കിലും വിരാട് കോഹ്ലി ക്യാപ്റ്റൻ സ്ഥാനം രോഹിതിന് നൽകണമെന്ന് പാക് മുൻ ക്രിക്കറ്റ് താരം ശുഹൈബ് അക്തർ. ആസ്ട്രലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ കുറച്ച് മൽസരങ്ങളിൽ ക്യാപ്റ്റനാകാൻ രോഹിത് ശർമ്മക്ക് ലഭിച്ച അവസരം ഏറ്റവും മികച്ചതാണ്. ഇന്ത്യക്ക് വിവിധ ഫോർമാറ്റുകളിൽ വ്യത്യസ്ത ക്യാപ്റ്റൻമാർ വേണമെന്നും അക്തർ പറഞ്ഞു.
വിരാട് കോഹ്ലി വളരെ ശ്രദ്ധയോടെയാണ് ടീമിനെ നയിക്കുന്നത്. ചിലപ്പോൾ അദ്ദേഹത്തിന് ഇപ്പോൾ ക്ഷീണം അനുഭവപ്പെടാം. 2010 മുതൽ അദ്ദേഹം നിർത്താതെ കളിക്കുകയാണ്. 70 സെഞ്ച്വറികളും മലപോലെയുള്ള റൺസും അദ്ദേഹം നേടി. ഇപ്പോൾ ക്ഷീണം തോന്നുന്നുവെങ്കിൽ ക്രിക്കറ്റിൻെറ ഏതെങ്കിലുമൊരു ഫോർമാറ്റിൽ അദ്ദേഹം ക്യാപ്റ്റൻ സ്ഥാനം രോഹിതിന് കൈമാറണം. ട്വൻറി 20യിൽ രോഹിതിന് ക്യാപ്റ്റൻ സ്ഥാനം നൽകുകയാവും ഉചിതമെന്നും അക്തർ കൂട്ടിച്ചേർത്തു.
ക്യാപ്റ്റനെന്ന നിലയിൽ കഴിവ് തെളിയിക്കാൻ രോഹിതിന് ലഭിച്ചിരിക്കുന്ന അവസരമാണ് ആസ്ട്രേലിയൻ പരമ്പര. വെല്ലുവിളി നിറഞ്ഞ പരമ്പരയായിരിക്കും ആസ്ട്രേലിയയിൽ ഇന്ത്യയെ കാത്തിരിക്കുന്നത്. ലോകം മുഴുവൻ ക്യാപ്റ്റനെന്ന നിലയിലും ബാറ്റ്സ്മാനെന്ന നിലയിലും രോഹിതിനെ ഉറ്റുനോക്കുകയാണ്. ഈ പരമ്പരയിൽ മികച്ച പ്രകടനം നടത്താനായാൽ അത് ക്യാപ്റ്റൻസി സംബന്ധിച്ച പുതിയ വാദങ്ങൾക്ക് തുടക്കമിടുമെന്നും അക്തർ പറഞ്ഞു.
ആസ്ട്രേലിയയിൽ നടക്കുന്ന ടെസ്റ്റ് പരമ്പരയിൽ ആദ്യ ടെസ്റ്റിൽ മാത്രമാവും കോഹ്ലി ഇന്ത്യയെ നയിക്കുക. ശേഷിക്കുന്ന മൽസരങ്ങളിൽ രോഹിതായിരിക്കും ടീമിൻെറ നായകൻ. പിന്നീട് ട്വൻറി 20, ഏകദിന മൽസരങ്ങൾ തുടങ്ങുേമ്പാഴായിരിക്കും കോഹ്ലി ആസ്ട്രേലിയയിൽ തിരിച്ചെത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.