ന്യൂഡൽഹി: രോഗശാന്തിയുടെ അടുത്ത ഘട്ടത്തിനായി കാത്തിരിക്കുകയാണെന്ന് ഇന്ത്യയുടെ പ്രമുഖ പേസ് ബൗളർ മുഹമ്മദ് ഷമി. പരിക്കേറ്റ കണങ്കാലിലെ ശസ്ത്രക്രിയക്ക് ശേഷം കഴിഞ്ഞ ദിവസം ഷമിയുടെ തുന്നലുകൾ നീക്കം ചെയ്തിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് 15 ദിവസമായെന്നും തുന്നലുകൾ നീക്കിയെന്നും ഷമി ‘എക്സിൽ’ എഴുതി.
ഏകദിന ലോകകപ്പിൽ 24 വിക്കറ്റ് വീഴ്ത്തിയ ഷമി അടുത്തിടെ ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ കളിച്ചിരുന്നില്ല. വിശ്രമത്തിലായതിനാൽ ഐ.പി.എല്ലിൽനിന്ന് വിട്ടുനിൽക്കും. ഈ വർഷത്തെ ട്വന്റി20 ലോകകപ്പും ഷമിക്ക് നഷ്ടമാകും. രോഗശാന്തി യാത്രയുടെ അടുത്ത ഘട്ടത്തിനായി കാത്തിരിക്കുകയാണെന്നും ഷമി പറഞ്ഞു. അർജുന അവാർഡ് ജേതാവായ ഷമി ടെസ്റ്റിൽ 229ഉം ഏകദിനത്തിൽ 195ഉം ട്വന്റി20യിൽ 24ഉം വിക്കറ്റുകൾ നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.