ചെന്നൈ സൂപ്പർ കിംഗ്‌സിന് വേണ്ടി മാത്രം കളിക്കണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് ഇന്ത്യൻ താരം ദീപക് ചഹാർ. ശനിയാഴ്ച നടന്ന മെഗാ ലേലത്തിൽ ഹചാറിനെ 14 കോടി രൂപക്കാണ് ചെന്നൈ സ്വന്തമാക്കിയത്. ചഹാറിനായി ചെന്നൈയും രാജസ്ഥാൻ റോയൽസും തമ്മിലായിരുന്നു ലേലമുണ്ടായത്. ഒടുവിൽ ചെന്നൈ സ്വന്തമാക്കുകയായിരുന്നു.
'ചെന്നൈയിൽ തിരിച്ചെത്തിയതിൽ സന്തോഷമുണ്ട്. തന്നിൽ വിശ്വാസം അർപ്പിച്ചതിന് ധോണിക്കും മാനേജ്‌മെന്റിനും നന്ദി. മറ്റൊരു ടീമിൽ കളിക്കുന്നത് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. എനിക്ക് സി.എസ്.കെക്ക് വേണ്ടി മാത്രമേ കളിക്കാൻ ആഗ്രഹമുള്ളൂ' -ചഹാർ പറഞ്ഞു.
2018ലാണ് ചഹാർ ചെന്നൈയിലെത്തുന്നത്. നാല് സീസണുകളിലായി 59 വിക്കറ്റുകൾ നേടി. 2019ൽ 22 വിക്കറ്റാണ് വീഴ്ത്തിയത്.
2022 മെഗാ ലേലത്തിന്റെ ഒന്നാം ദിവസം ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, ദീപക് ചഹാർ എന്നിവരായിരുന്നു ഏറ്റവും വിലയേറിയ താരങ്ങൾ. കിഷനെ 15.25 കോടിക്ക് മുംബൈ ഇന്ത്യൻസ് നേടിയെടുത്തപ്പോൾ 12.25 കോടി രൂപയ്ക്കാണ് അയ്യരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയത്.
മെഗാ താരലേലം ഞായറാഴ്ച തുടരുകയാണ്. 503 കളിക്കാരാണ് ലേലത്തിനുള്ളത്. പട്ടികയില്‍ 98 മുതല്‍ 161 വരെയുള്ള എല്ലാ കളിക്കാരെയും ലേലത്തില്‍ അവതരിപ്പിച്ചു. തുടര്‍ന്നുള്ള 439 കളിക്കാരില്‍ ഫ്രാഞ്ചൈസികള്‍ ആവശ്യപ്പെടുന്നവരെ മാത്രമാണ് ലേലത്തില്‍ പങ്കെടുപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.