ഇന്ത്യൻ താരം വാഷിങ്ടൺ സുന്ദറിന് കോവിഡ്. രണ്ട് ദിവസം മുന്‍പ് നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവിൽ താരം ഐസൊലേഷനിലാണ്. ക്ഷിണാഫ്രിക്കക്കെതിരായി ഇൗ മാസം നടക്കാനിരിക്കുന്ന ഏകദിന ടീമിൽ താരം ഇടംപിടിച്ചിരുന്നു. കോവിഡ് ബാധിച്ചതോടെ ടീമിനൊപ്പം സുന്ദർ ഇനി ചേർന്നേക്കില്ല.
പകരം, ടെസ്റ്റ് ടീമിന്റെ ഭാഗമായ ജയന്ത് യാദവിനോട് മൂന്ന് മത്സരങ്ങൾ അടങ്ങിയ ഏകദിന പരമ്പരയിൽ കളിക്കാനായി നിർദേശിച്ചതായാണ് റിപ്പോർട്ട്. വരും ദിവസങ്ങളില്‍ ഇന്ത്യൻ ടീം മുംബൈയില്‍ നിന്ന് ദക്ഷിണാഫ്രിക്കയിലേക്ക് യാത്ര ചെയ്യാനിരിക്കുകയാണ്. നിലവിൽ ചെന്നൈയിലുള്ള സുന്ദർ മുംബൈയില്‍ എത്തിയേക്കില്ല.
വാഷിങ്ടൺ സുന്ദർ കഴിഞ്ഞ പത്ത് മാസമായി പരിക്കേറ്റ് വിശ്രമത്തിലായിരുന്നു. വിജയ് ഹസാരെ ട്രോഫിയില്‍ താരം തമിഴ്നാടിനായി കളിക്കാനിറങ്ങിയിരുന്നു. പിന്നാലെയാണ് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഏകദിന ടീമിലേക്ക് ക്ഷണം ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.