മെൽബൺ: ഒമ്പത് വർഷമായി ഇന്ത്യൻ ടീമിന് ഒരു ഐ.സി.സി ട്രോഫി പോലും ജയിക്കാനാവത്തത് നിരാശയുണ്ടാക്കുന്ന കാര്യമാണെന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മ. പക്ഷേ ഇത് തങ്ങൾക്ക് സമ്മർദമുണ്ടാക്കുന്നില്ലെന്നും രോഹിത് പറഞ്ഞു. ആസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പിൽ പാകിസ്താനെതിരെ ആദ്യ മത്സരം കളിക്കാനിരിക്കെയാണ് ഇന്ത്യൻ ക്യാപ്റ്റന്റെ പ്രതികരണം.
ഇതൊരിക്കലും സമ്മർദമല്ല. പക്ഷേ ഞങ്ങൾക്ക് മുന്നിലുള്ള വെല്ലുവിളിയാണ്. അവസരങ്ങൾ എപ്പോഴും വരും. ഇപ്പോൾ ഞങ്ങൾക്ക് മുന്നിൽ അത്തരമൊരു അവസരമുണ്ട്. കഴിഞ്ഞ ഒമ്പത് വർഷമായി ഐ.സി.സി ടൂർണമെന്റുകൾ ജയിക്കാത്തത് നിരാശയുണ്ടാക്കുന്നുവെന്നും ശർമ്മ പറഞ്ഞു.
മികച്ച പ്രകടനമാണ് കഴിഞ്ഞ ഒരു വർഷമായി ടീം നടത്തുന്നത്. ഒരുപാട് കാര്യങ്ങൾക്ക് മാറ്റം വന്നു. ഇപ്പോൾ നല്ല സ്ഥാനത്താണ് ഇന്ത്യയുള്ളതെന്നും അദ്ദേഹം പറഞ്ഞു. നാളെ മെൽബണിലാണ് ക്രിക്കറ്റിലെ ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടം. ഇതിന് മുന്നോടിയായി നടത്തിയ വാർത്തസമ്മേളനത്തിലാണ് രോഹിതിന്റെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.