ദുബൈ: ട്വന്‍റി 20 ലോകകപ്പിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്ന് വെസ്റ്റ് ഇൻഡീസ് ഓൾ റൗണ്ടർ ഡ്വയ്ൻ ബ്രാവോ. ലോകകപ്പിൽ സെമി ഫൈനൽ കാണാതെ വെസ്റ്റ് ഇൻഡീസ് പുറത്തായതിന് പിന്നാലെയാണ് ബ്രാവോയുടെ പ്രഖ്യാപനം. വിരമിക്കാനുള്ള സമയമായെന്നാണ് വിചാരിക്കുന്നതെന്ന് ബ്രാവോ പറഞ്ഞു.
നല്ല ഒരു കരിയറായിരുന്നു എേന്റത്. വെസ്റ്റ് ഇൻഡീസിനായി 17 വർഷം കളിക്കാൻ സാധിച്ചു. കരിയറിൽ ഉയർച്ചയും താഴ്ചയുമുണ്ട്. എന്നാൽ തിരിഞ്ഞു നോക്കുേമ്പാൾ ദീർഘകാലം കരീബിയൻ രാജ്യത്തിനായി കളിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും ബ്രാവോ പറഞ്ഞു. ഞായറാഴ്ച ആസ്ട്രേലിയക്കെതിരായാണ് ഡ്വയ്ൻ ബ്രാവോയുടെ അവസാന മത്സരം.
2004ൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു ബ്രാവോയുടെ ഏകദിന അരങ്ങേറ്റം. ആ വർഷം തന്നെ ടെസ്റ്റും കളിച്ചു. 40 ടെസ്റ്റുകളിലും 164 ഏകദിനങ്ങളിലും ബ്രാവോ വിൻഡീസിന്‍റെ കുപ്പായമണിഞ്ഞിട്ടുണ്ട്. ഏകദിനത്തിൽ 3188 റൺസും 285 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. 90 ട്വന്‍റി 20യിൽ നിന്നായി 1245 റൺസും 78 വിക്കറ്റും വീഴ്ത്തി.
വൈറ്റ് ബോൾ ക്രിക്കറ്റിൽ വെസ്റ്റ് ഇൻഡീസിന് നല്ല ഭാവിയുണ്ടെന്നാണ് ഞാൻ കരുതുന്നത്. ഈ ലോകകപ്പ് കളിക്കാനാകുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നതല്ല. പക്ഷേ കടുത്ത മത്സരത്തിൽ മികച്ച പ്രകടനം നടത്താൻ ടീമിനായില്ലെന്നും ബ്രാവോ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.