ട്വന്‍റി20 ലോകകപ്പ് സെമി മഴ തടസ്സപ്പെടുത്തിയാൽ എന്ത് സംഭവിക്കും?

ട്വന്‍റി20 ലോകകപ്പ് സെമി ഫൈനൽ പോരാട്ടങ്ങൾക്ക് ബുധനാഴ്ച തുടക്കമാകും. വ്യാഴാഴ്ച നടക്കുന്ന രണ്ടാം സെമിയിൽ ഇന്ത്യയുടെ എതിരാളികൾ ഇംഗ്ലണ്ടാണ്.

പാകിസ്താൻ, നെതർലൻഡ്സ്, ബംഗ്ലാദേശ്, സിംബാബ്വെ ടീമുകളെ പരാജയപ്പെടുത്തിയാണ് ഇന്ത്യ അവസാന നാലിൽ എത്തിയത്. ന്യൂസിലാൻഡ്, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക ടീമുകളെ തോൽപിച്ചാണ് ഇംഗ്ലണ്ട് സെമിയിലേക്ക് യോഗ്യത നേടിയത്.

ഗ്രൂപ് മത്സരങ്ങൾ നിരവധി അട്ടിമറികൾക്ക് സാക്ഷിയായി. അതോടൊപ്പം പല മത്സരങ്ങളും മഴ തടസ്സപ്പെടുത്തുകയും ചെയ്തു. സെമി മത്സരം മഴ തടസ്സപ്പെടുത്തിയാൽ എന്തു സംഭവിക്കും? സെമി, ഫൈനൽ മത്സരങ്ങൾക്ക് ഒരു റിസർവ് ദിനം കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യ ദിനത്തിൽ മഴ കാരണം മത്സരം തടസ്സപ്പെടുകയോ, പൂർത്തിയാക്കാനോ കഴിഞ്ഞില്ലെങ്കിൽ രണ്ടാം ദിനം മത്സരം പുനരാരംഭിക്കും.

എന്നാൽ, രണ്ടാം ദിനവും മഴ പൂർണമായി തടസ്സപ്പെടുത്തിയാൽ ഗ്രൂപ് ചാമ്പ്യന്മാർ ഫൈനൽ മത്സരത്തിന് യോഗ്യത നേടും. ഗ്രൂപ് രണ്ടിൽ ഏറ്റവും കൂടുതൽ പോയന്‍റ് നേടിയാണ് ഇന്ത്യ സെമിയിലെത്തിയത്. ഗ്രൂപ് ഒന്നിൽ ന്യൂസിലാൻഡാണ് ഗ്രൂപ് ചാമ്പ്യന്മാർ.

രണ്ടു സെമി മത്സരങ്ങളും മഴ തടസ്സപ്പെടുത്തിയാൽ ഇന്ത്യയും ന്യൂസിലാൻഡും ഫൈനൽ കളിക്കും. ഫൈനൽ മത്സരത്തിലും റിസർവ് ദിനം അനുവദിക്കും. രണ്ടാം ദിനവും മഴയെടുത്താൽ ഇരുടീമുകളും കിരീടം പങ്കുവെക്കും. നവംബർ 13ന് മെൽബണിലാണ് ഫൈനൽ.

Tags:    
News Summary - What Will Happen If IND vs ENG Semifinal Is Washed Out?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.