രോഹിതിനെ എന്തിന്​ ഒഴിവാക്കി? വിവാദം പുകയുന്നു

ന്യൂഡൽഹി: ആസ്​ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽനിന്നും രോഹിതിനെ ഒഴിവാക്കിയതി​െൻറ പേരിൽ വിവാദം. രോഹിതിനെ എന്തു​കൊണ്ട്​ പുറത്തിരുത്തിയെന്ന്​ അറിയാൻ ക്രിക്കറ്റ്​ ആരാധകർക്ക്​ അവകാശമുണ്ടെന്ന്​ ചൂണ്ടിക്കാട്ടി സുനിൽ ഗവാസ്​കറാണ്​ ആദ്യം രംഗത്തെത്തിയത്​. പിന്നാലെ, സമൂഹമാധ്യമങ്ങളിൽ ആരാധകരും ബി.സി.സി​.​െഎ ടീം പ്രഖ്യാപനത്തെ ചോദ്യംചെയ്​തുതുടങ്ങി. എന്തുകൊണ്ട്​ ഒഴിവാക്കിയെന്ന്​ വ്യക്തമാക്കാതെ, രോഹിത്​-ഇശാന്ത്​ ശർമ എന്നിവരുടെ പുരോഗതി മെഡിക്കൽ സംഘം വിലയിരുത്തും എന്നായിരുന്നു ടീം പ്രഖ്യാപിച്ചുകൊണ്ട്​ അറിയിച്ചത്​.

മുംബൈ ഇന്ത്യൻസി​െൻറ അവസാന മത്സരത്തിൽ കളിക്കാതിരുന്ന രോഹിതിന്​​ പരിക്കാണെന്നാണ്​ ആദ്യം വന്ന വാർത്തകൾ. എന്നാൽ, തിങ്കളാഴ്​ച രാത്രിതന്നെ അദ്ദേഹം നെറ്റ്​സിൽ പരിശീലനത്തിനിറങ്ങിയിരുന്നു.

പരിക്കേറ്റ്​ പഞ്ചാബ്​ താരം മായങ്ക്​ അഗർവാൾ അവസാന രണ്ടു മത്സരത്തിൽ പുറത്തിരിക്കു​േമ്പാൾ ടെസ്​റ്റ്​, ഏകദിന ടീമിൽ അദ്ദേഹം ഇടംനേടിയ കാര്യവും ഗവാസ്​കർ ചൂണ്ടിക്കാട്ടി. കാര്യങ്ങൾ കൂടുതൽ സുതാര്യവും വ്യക്തവുമാക്കണ​മെന്ന്​ അദ്ദേഹം പറഞ്ഞു. മുംബൈ ഇന്ത്യൻസും ​ബി.സി.സി.​െഎയും തമ്മിൽ ഇക്കാര്യത്തിൽ കൃത്യമായ ആശയവിനിമയം നടത്തിയില്ലെന്നാണ്​ സൂചനകൾ. ഒന്നരമാസത്തിനപ്പുറം നടക്കുന്ന പരമ്പരയാണെന്നതിനാൽ പരിക്കാവില്ല ഒഴിവാക്കാൻ കാരണമെന്നാണ്​ ക്രിക്കറ്റ്​ ചുറ്റുവട്ടങ്ങളിലെ വാർത്തകൾ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.