മുംബൈ: വനിത പ്രീമിയർ ലീഗ് ക്രിക്കറ്റിൽ ഞായറാഴ്ച നടന്ന ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ഡൽഹി കാപിറ്റൽസിന് 60 റൺസ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹി നിശ്ചിത 20 ഓവറിൽ രണ്ടു വിക്കറ്റിന് 223 റൺസ് എന്ന റെക്കോഡ് സ്കോറിലെത്തി.
ബാംഗ്ലൂരിന് പക്ഷേ, 20 ഓവറിൽ എട്ടിന് 162 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. 29 റൺസ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഡൽഹി ബൗളർ ടാര നോറിസാണ് കളിയിലെ താരം.
ഓപണർമാരായ ഷഫാലി വർമയും (45 പന്തിൽ 84) ക്യാപ്റ്റൻ മെഗ് ലാനിങ്ങും (43 പന്തിൽ 72) ഒന്നാം വിക്കറ്റിൽ നേടിയ 162 റൺസാണ് ഡൽഹിക്ക് അടിത്തറയിട്ടത്. ഇവർ പുറത്തായശേഷം മാരിസാനെ കാപ്പും (17 പന്തിൽ 39) ജെമിമ റോഡ്രിഗസും (15 പന്തിൽ 22) അപരാജിതരായി വെടിക്കെട്ട് നടത്തി കൂറ്റൻ സ്കോർ കുറിക്കുകയായിരുന്നു.
23 പന്തിൽ 35 റൺസെടുത്ത ഓപണറും ക്യാപ്റ്റനുമായ സ്മൃതി മന്ദാനയാണ് ബാംഗ്ലൂരിന്റെ ടോപ് സ്കോറർ. ഹെതർ നൈറ്റ് 21 പന്തിൽ 34 റൺസടിച്ചപ്പോൾ 19 പന്തിൽ 30 റൺസുമായി മെഗാൻ ഷട്ട് പുറത്താവാതെ നിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.