ഇസി വോങ്ങിന് ഹാട്രിക്; യു.പി വാരിയേഴ്സിനെ തകർത്ത് മുംബൈ ഫൈനലിൽ

നവി മുംബൈ: കരുത്തരായ മുംബൈ ഇന്ത്യൻസ് വനിത പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ ഫൈനലിൽ. എലിമിനേറ്റർ പോരാട്ടത്തിൽ ഇസി വോങ്ങിന്റെ ഹാട്രിക് മികവിൽ യു.പി വാരിയേഴ്സിനെ 72 റൺസിനു തകർത്താണ് മുംബൈയുടെ കുതിപ്പ്.

ഞായറാഴ്ച ബ്രബോൺ സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ഡൽഹി കാപിറ്റൽസാണ് മുംബൈയുടെ എതിരാളികൾ. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റിന് 182 റൺസെടുത്തു. യു.പി വാരിയേഴ്സിന് 17.4 ഓവറിൽ 110 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഇംഗ്ലണ്ട് താരം നാറ്റ് സിവർ ബ്രന്റ് പുറത്താകാതെ 72 റൺസുമായി മുംബൈക്ക് കരുത്തേകി. 38 പന്തിൽ ഒമ്പതു ഫോറും രണ്ടു സിക്സുമടക്കമായിരുന്നു നാറ്റിന്റെ ഇന്നിങ്സ്.

അമേലിയ കെർ 29ഉം ഹെയ്‍ലി മാത്യൂസ് 26ഉം റൺസ് നേടി. 43 റൺസെടുത്ത കിരൺ നവ്ഗിരെയാണ് യു.പിയുടെ ടോപ്സ്കോറർ. 13ാം ഓവറിൽ കിരൺ, സിമ്രാൻ ഷെയ്ഖ് (പൂജ്യം), സോഫി എക്ലിസ്റ്റോൺ (പൂജ്യം) എന്നിവരെ പുറത്താക്കിയാണ് ഇസി വോങ് ഹാട്രിക് നേടിയത്.

Tags:    
News Summary - Women's Premier League: Mumbai-Delhi Final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.