ബസിൽ കയറുമ്പോൾ യുവാവിന്റെ രോഷപ്രകടനം; അർഷ്ദീപ് സിങ്ങിന്റെ പ്രതികരണം വൈറൽ

പാകിസ്താനെതിരായ മത്സരത്തിൽ ക്യാച്ച് വിട്ടതിനെ തുടർന്ന് സൈബർ ആക്രമണത്തിനിരയായ ഇന്ത്യൻ പേസർ അർഷ്ദീപ് സിങ്ങിനെതിരെ യുവാവിന്റെ രോഷപ്രകടനം. ശ്രീലങ്കക്കെതിരായ മത്സരത്തിന് ശേഷം ടീം അംഗങ്ങൾ ബസിൽ കയറുമ്പോഴാണ് സംഭവം. ബസിന്റെ പിറകിലേക്ക് പോകുന്നതിന് മുമ്പ് തന്നെ ചീത്ത വിളിക്കുന്നയാളെ തുറിച്ചു നോക്കിനിൽക്കുന്ന താരത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഇതുകണ്ട പ്രശസ്ത ഇന്ത്യൻ മാധ്യമപ്രവർത്തകൻ വിമൽ കുമാർ ചീത്തപറഞ്ഞയാളെ ശകാരിക്കുന്നതും താരത്തെ അധിക്ഷേപിച്ചതിന് യുവാവ് ക്ഷമാപണം നടത്തുന്നതും വിഡിയോയിലുണ്ട്. 

ബസിൽ കയറുമ്പോൾ ചീത്ത പറയുന്നയാളെ നോക്കിനിൽക്കുന്ന അർഷ്ദീപ് സിങ്

പാകിസ്താനെതിരായ മത്സരത്തിൽ ക്യാച്ച് വിട്ടതിനെ തുടർന്ന് രൂക്ഷ വിമർശനത്തിനിരയായ അർഷ്ദീപിന് പിന്തുണയുമായി സച്ചിൻ തെണ്ടുൽക്കർ, ഇർഫാൻ പത്താൻ, ഹർഭജൻ സിങ് ഉൾപ്പെടെ നിരവധി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ രംഗത്തെത്തിയിരുന്നു.

Tags:    
News Summary - Young man's anger while boarding the bus; Arshdeep Singh's reaction went viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.