കിടിലൻ സിക്സ്, പിന്നാലെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണു; കളിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം -വിഡിയോ

മുംബൈ: ക്രിക്കറ്റ് കളിക്കുന്നതിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് യുവാവ് മരിച്ചു. മുംബൈയിലെ മീരാ റോഡിലാണ് ദാരുണസംഭവം.

ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പിങ്ക് നിറത്തിലുള്ള ജഴ്സി ധരിച്ച യുവാവ് അൽപം മുന്നോട്ടു കയറി പന്ത് സിക്സ് പറത്തുന്നതും അടുത്ത പന്തിനായി കാത്തുനിൽക്കുന്നതിനിടെ കുഴഞ്ഞുവീഴുന്നതും ദൃശ്യങ്ങളിൽ കാണാം. ഉടൻ തന്നെ സഹതാരങ്ങൾ ഓടിയെത്തി യുവാവിനെ എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.

കാഷിമീര ടർഫിൽ ഒരു സ്ഥാപനം അവരുടെ ജീവനക്കാർക്കായി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്‍റിനിടെയാണ് സംഭവം. ഹൃദയാഘാതമാണ് യുവാവിന്‍റെ മരണകാരണം. സംഭവത്തിൽ കാഷിഗോവൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജനുവരിയിൽ നോയിഡയിലും ക്രിക്കറ്റ് കളിക്കുന്നതിനിടെ ഒരു സോഫ്റ്റ് വെയർ എൻജിനീയറായ യുവാവ് സമാനരീതിയിൽ കുഴഞ്ഞുവീണ് മരിച്ചിരുന്നു.

Tags:    
News Summary - Youth Collapses & Dies While Playing Turf Cricket Near Mumbai's Mira Road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.