'കാലിന്​ പരിക്കേറ്റ ബാഹുബലി'യായി യുവി-കാണാം, ആ വരവേൽപ്​

റായ്​പുർ: ഞായറാഴ്ച നടന്ന റോഡ് സേഫ്റ്റി ലോക സിരീസ് ട്വന്‍റി20 ടൂർണമെന്‍റ്​​ ഫൈനലിലെ താരമായിരുന്നു യുവ്‌രാജ് സിങ്. ശ്രീലങ്ക ലെജൻഡ്സിനെ 14 റൺസിന് പരാജയപ്പെടുത്തിയ ഇന്ത്യ ലെജൻഡ്സിന്​ വേണ്ടി 41 പന്തിൽ 4 വീതം ഫോറും സിക്സുമടിച്ച് 60 റൺസാണ് യുവി നേടിയത്.

കിരീടനേട്ടത്തിനു ശേഷം തിരിച്ചെത്തിയ ഇന്ത്യൻ താരങ്ങൾക്ക് ഹോട്ടലിൽ വമ്പൻ വരവേൽപ്പാണ് ജീവനക്കാർ നൽകിയത്. വാളുകൾക്കു പകരം നീണ്ട ഹാൻഡിലുള്ള പാൻ ഉയർത്തിപ്പിടിച്ചാണ് ഹോട്ടൽ ജീവനക്കാർ ഇന്ത്യൻ താരങ്ങൾക്ക്​ 'ഗാർഡ് ഓഫ് ഓണർ' നൽകിയത്​. സൂപ്പർഹിറ്റ് ചിത്രം 'ബാഹുബലി'യിലെ ഗാനം പശ്ചാത്തലമായി നൽകി ഇതിന്‍റെ വിഡിയോ യുവ്‌രാജ് സിങ് സമൂഹമാധ്യമത്തിൽ പങ്കുവച്ചു.

'തകർന്ന ബാഹുബലി' എന്ന അടിക്കുറിപ്പോടെയായിരുന്നു ഇത്​. മത്സരത്തിനിടെ തന്‍റെ കാലിനു പരിക്കേറ്റതിനെ സൂചിപ്പിച്ചായിരുന്നു ഈ അടിക്കുറിപ്പ്. പരിക്കേറ്റ കാലിൽ ബാൻഡേജ് ചുറ്റിയിരിക്കുന്നതും വിഡിയോയിൽ കാണാം. 

Tags:    
News Summary - Yuvraj Singh as "Broken Bahubali"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.