ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ് തെൻറ 39ാം ജന്മദിനത്തിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. പിതാവും ക്രിക്കറ്റ് താരവുമായ പിതാവ് യോഗേന്ദ്ര സിങ്ങിെൻറ നിലപാടുകൾ തള്ളിയ യുവരാജ് കർഷകരുമായുള്ള പ്രശ്നങ്ങൾ സമാധാനപരമായി സർക്കാർ പരിഹരിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു.
''കർഷകരും സർക്കാരും തമ്മിലുള്ള സംഘർഷം വേഗത്തിൽ പരിഹരിക്കാൻ ഞാൻ പ്രാർഥിക്കുന്നു. കർഷകർ നമ്മുടെ നാടിെൻറ ജീവരക്തമാണെന്നതിൽ തർക്കമില്ല. സമാധാനപരമായ ചർച്ചകളിലൂടെ പരിഹരിക്കാൻ സാധിക്കാത്തതായി ഒന്നുമില്ലെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.
ഒരു ഇന്ത്യക്കാരനെന്ന നിലയിൽ പിതാവ് യോഗേന്ദ്ര സിങ്ങിെൻറ പരാമർശത്തിൽ ഞാൻ ദുഖിതനാണ്. അദ്ദേഹത്തിെൻറ ആശയങ്ങളല്ല എനിക്കുള്ളതെന്ന് ഞാൻ വ്യക്തമാക്കുന്നു. എല്ലാവരും ഇനിയും അവസാനിക്കാത്ത കോവിഡ് മഹാമാരിക്കെതിരെ മുൻകരുതൽ എടുക്കണം'' -യുവരാജ് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു.
കർഷക സമരവേദിയിൽ വെച്ച് യുവരാജ് സിങ്ങിെൻറ പിതാവ് യോഗ്രാജ് നടത്തിയ പ്രസംഗം ഹിന്ദു ജനവിഭാഗത്തെ അപമാനിക്കുന്നതും സ്ത്രീ വിരുദ്ധമാണെന്നും വിവിധ കോണുകളിൽ നിന്നും വിമർശനമുയർന്ന സാഹചര്യത്തിലാണ് യുവരാജിെൻറ വിശദീകരണം.
2007 ട്വൻറി 20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ് എന്നിവ ഇന്ത്യ നേടുേമ്പാൾ നിർണായക സാന്നിധ്യമായ യുവരാജ് ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഓൾറൗണ്ടർമാരിലൊരാളായാണ് അറിയപ്പെടുന്നത്. ഇന്ത്യക്കായി 40 ടെസ്റ്റുകളിലും 304 ഏകദിനങ്ങളിലും 58 ട്വൻറി 20കളിലും യുവരാജ് കളത്തിലിറങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.