ചണ്ഡിഗഢ്: ഒഴിവുവന്ന അത് ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റുസ്ഥാനത്തേക്ക് ഡോ. അൻവർ അമീൻ ചേലാട്ടിനെ വാർഷിക ജനറൽ കൗൺസിൽ യോഗം ഐകകണ്ഠ്യേന തെരഞ്ഞെടുത്തു.
കേരള സ്റ്റേറ്റ് അത് ലറ്റിക് അസോസിയേഷൻ പ്രസിഡന്റാണിപ്പോൾ. ഇയ്യിടെ കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ ദേശീയ ഫെഡറേഷൻ കപ്പ് ചാമ്പ്യൻഷിപ്പ് വിജയകരമായി സംഘടിപ്പിച്ചതിനുള്ള അംഗീകാരം കൂടിയായി എ.എഫ്.ഐ ഉപാധ്യക്ഷ സ്ഥാനം. മലപ്പുറം തിരൂർ കൽപകഞ്ചേരി സ്വദേശിയായ അൻവർ അമീൻ, ബിസിനസ് രംഗത്തും പ്രമുഖനാണ്.
റീജൻസി ഗ്രൂപ് മാനേജിങ് ഡയറക്ടറായി പ്രവർത്തിക്കുന്നു. കേരളത്തിൽനിന്ന് സംസ്ഥാന അസോസിയേഷൻ സെക്രട്ടറി പി.ഐ ബാബു, എ.എഫ്.ഐ ജനറൽ കൗൺസിൽ മെംബർ ഡോ. വി.പി സക്കീർ ഹുസൈൻ എന്നിവരും ചണ്ഡിഗഢിലെ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.