ലണ്ടൻ: രണ്ടു ടീമിലെ താരങ്ങൾ കളിക്കിടെ കൊമ്പുകോർക്കുന്നത് പതിവുകാഴ്ചയാണ്. എന്നാൽ, ഒരേ ടീമിലെ രണ്ടു താരങ്ങൾ മത്സരത്തിനിടെ ഉന്തും തള്ളും നടത്തിയത് കണ്ട് കണ്ണുമിഴിച്ചിരിക്കുകയാണ് ആരാധകർ. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എവർട്ടനെതിരെ മത്സരത്തിനിടെയാണ് ടോട്ടൻഹാം നായകൻ ഹ്യൂഗോ ലോറിസും ഫോർവേഡ് ഹ്യൂങ് മിൻ സണും കൊമ്പുകോർത്തത്.
മത്സരത്തിെൻറ ആദ്യ പകുതി വിസിൽ മുഴങ്ങി കളിക്കാർ ഗ്രൗണ്ട് വിടുന്നതിനിടെയാണ് ഓടിയെത്തിയ ഗോളി ലോറിസ് സണിനോട് തട്ടിക്കയറിയത്. പൊതുവെ കൂൾമാനായ സൺ ഇക്കുറി പതിവ് തെറ്റിച്ചു. ലോറിസിെൻറ ചൂടിനെ അതേ അളവിൽ നേരിട്ടു. സഹതാരങ്ങൾ ഇടപെട്ടാണ് ഇരുവരെയും പിടിച്ചുമാറ്റി രംഗം തണുപ്പിച്ചത്. 24ാം മിനിറ്റിലെ സെൽഫ് ഗോളിൽ ടോട്ടൻഹാം ലീഡ് നേടിയിരിക്കെ, ആദ്യ പകുതിയുടെ അവസാന മിനിറ്റിൽ സണിന് സംഭവിച്ച പിഴവാണ് ലോറിസിനെ പ്രകോപിപ്പിച്ചത്. രണ്ടാം പകുതി തുടങ്ങുംമുേമ്പ ലോറിസും സണും ഒന്നായി.
പരസ്പരം ആേശ്ലഷിച്ച് കളി തുടങ്ങിയവർ ആരാധകരുടെ ആശങ്കയുമകറ്റി. മാച്ച് സ്പിരിറ്റിെൻറ ഭാഗമായിരുന്നു ഇതെന്നാണ് ലോറിസ് പറഞ്ഞത്. അല്ലാതെ ടീമിനകത്തെ പ്രശ്നമായോ മറ്റോ വ്യാഖ്യാനിക്കേണ്ടെന്നും തങ്ങൾ തമ്മിലെ ബന്ധം ഊഷ്മളമാണെന്നും ലോറിസ് പറഞ്ഞു. സെൽഫ് ഗോളിെൻറ ആനുകൂല്യത്തിൽ മത്സരത്തിൽ 1-0ത്തിന് ടോട്ടൻഹാം ജയിച്ചു. 48 പോയൻറുമായി എട്ടാം സ്ഥാനത്താണ് ടോട്ടൻഹാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.