ഡെറാഡൂൺ: ദേശീയ ഗെയിംസ് മത്സരങ്ങൾക്ക് തുടക്കമായപ്പോൾ ആദ്യ ദിനം ട്രയാത്തലണിൽ മണിപ്പൂരിനും മഹാരാഷ്ട്രക്കും സ്വര്‍ണം. പുരുഷ വിഭാഗത്തില്‍ മണിപ്പൂരിന്റെ സറുന്‍ഗ്ബാം അതൗബ മെയ്റ്റി ജേതാവായി. മണിപ്പൂരിന്റെ തന്നെ തെല്‍ഹെയ്ബ സോറാം വെള്ളിയും മഹാരാഷ്ട്രയുടെ പര്‍ത്ത് സച്ചിൻ വെങ്കലവും നേടി.
കേരളത്തിന് വേണ്ടി മത്സരിച്ച മുഹമ്മദ് റോഷന്‍ ഒരു മണിക്കൂര്‍ അഞ്ച് മിനുട്ട് 52 സെക്കന്റില്‍ പൂര്‍ത്തിയാക്കി 10 ാമതായും ഒരു മണിക്കൂര്‍ ഏഴ് മിനുട്ട് 13 സെക്കന്റില്‍ പൂര്‍ത്തിയാക്കി ശ്രീധത് സുദീര്‍ 13 ാമതായും ഫിനിഷ് ചെയ്തു.
വനിതാ വിഭാഗത്തില്‍ മഹാരാഷ്ട്രയുടെ ഡോളി ദേവിദാസ് സ്വര്‍ണവും മന്‍സിവിനോദ് വെള്ളിയും മണിപൂരിന്റെ ആദ്യ സിങ് വെങ്കലവും നേടി. കേരളത്തിന്റെ ഹരിപ്രിയ പത്താമതും സാന്ദ്രജ എസ് 14 ാമതുമായി.
അതേസമയം ഗെയിംസിന്റെ രണ്ടാം ദിനമായ തിങ്കളാഴ്ച കേരളത്തിന് രണ്ട് മത്സരങ്ങളുണ്ട്. മിക്സഡ് റിലേ ട്രയാത്തലണിൽ കേരളത്തിന് വേണ്ടി മുഹമ്മദ് റോഷന്‍ കെ, ശ്രീധത് സുധീര്‍, ഹരിപ്രിയ എസ്, സാന്ദ്രജ എസ് എന്നിവർ ഇറങ്ങും. ഓരോ മത്സരാത്ഥിയും 250 മീറ്റര്‍ നീന്തല്‍, 10 കിലോ മീറ്റര്‍ സൈക്ലിങ്, 2.5 കിലോ മീറ്റര്‍ റണ്ണിങ് എന്നീ ക്രമത്തിലാണ് ചെയ്യേണ്ടത്.
ഓരോ താരവും മത്സരം പൂര്‍ത്തിയാക്കുമ്പോള്‍ അത്ലറ്റിക്സില്‍ റിലേ ബാറ്റന്‍ കൈമാറുന്ന രീതിയില്‍ അടുത്ത താരത്തിന് കൈ നല്‍ക്കണം. മത്സരം ആരംഭിക്കേണ്ടത് ടീമിലെ പുരുഷ താരവും അവസാനിപ്പിക്കേണ്ടത് വനിതാ താരവുമാണ്. കേരളത്തിന് വേണ്ടി മുഹമ്മദ് റോഷന്‍ ആരംഭിക്കും. ഹരിപ്രിയ മത്സരം ഫിനിഷ്ചെയ്യും.
വനിതാ വിഭാഗം ബീച്ച് ഹാന്‍ഡ്‌ബാളിലും കേരളം ഇറങ്ങും. ആദ്യ മത്സരത്തില്‍ ഗോവയെ നേരിടും. ഗ്രൂപ്പ് ബിയില്‍ ഗോവ, ബംഗാള്‍, ഛത്തീസ്ഗഢ് എന്നിവര്‍ക്കൊപ്പമാണ് കേരളത്തിന്റെ സ്ഥാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.