പാരിസ്: യൂറോപ്പിെൻറ വടക്കു പടിഞ്ഞാറുനിന്ന് തുടങ്ങി കിഴക്ക് പടിഞ്ഞാറായി അവസാനിക്കുന്ന, ഏഴ് രാജ്യങ്ങളിൽ 4000ത്തിലേറെ കി.മീറ്റർ നീണ്ടുകിടക്കുന്ന പാതയിലൂടെ ൈസക്കിളിൽ ഒരു അതിവേഗ യാത്ര. 37 ഡിഗ്രിവരെ ഉയരുന്ന ചൂടിനും നാല് ഡിഗ്രിയോളം താഴുന്ന തണുപ്പിനുമിടയിലൂടെ പതറാതെ കുതിച്ച്, പുരുഷ അത്ലറ്റുകളെയും മറികടന്ന് ജർമൻകാരിയായ ഫിയോന കോൾബിങ്ങർ ഒന്നാമതെത്തിയപ്പോൾ കായിക ലോകത്തിന് അതൊരു അതിശയമായി മാറി. സാഹസിക പ്രേമികളുടെ ഇഷ്ടമായിമാറിയ ട്രാൻസ്കോണ്ടിനെൻറൽ സൈക്ലിങ്ങിലാണ് 24കാരിയായ ജർമൻ മെഡിക്കൽ ഗവേഷക ഫിയോന വിസ്മയിപ്പിച്ചത്.
ജൂൈല 28ന് ബൾഗേറിയയിലെ ബർഗാസിൽനിന്ന് ആരംഭിച്ച യാത്ര ഫിനിഷിങ് പോയൻറായ വടക്കുപടിഞ്ഞാറൻ ഫ്രാൻസിലെ ബ്രെസ്റ്റിൽ അവസാനിക്കുേമ്പാഴേക്കും പിന്നിട്ടത് 10 ദിവസവും രണ്ട് മണിക്കൂറും 48 മിനിറ്റും. 225 പുരുഷ റൈഡേഴ്സും 39 വനിതകളും പെങ്കടുത്ത ഏഴാമത് ട്രാൻസ്കോണ്ടിനെൻറൽ റേസിലാണ് ഫിയോന ഒന്നാമതെത്തി ലോകത്തെ ഞെട്ടിച്ചത്. 2013ൽ ആരംഭിച്ച ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ സൈക്ലിങ് ചാമ്പ്യൻഷിപ്പിെൻറ ചരിത്രത്തിലെ ആദ്യ വനിത ജേതാവുമായി ഫിയോന. രണ്ടാം സ്ഥാനത്തെത്തിയ ബ്രിട്ടീഷുകാരൻ ബെൻ ഡേവിസിനെക്കാൾ 11 മണിക്കൂറിലേറെ സമയം മുന്നിലായിരുന്നു ഫിയോനയുടെ ഫിനിഷിങ്. ഇൗ നേട്ടം ഫിയോനയെയും അതിശയിപ്പിച്ചു. ‘വനിതകളിൽ ഒന്നാമതാവാനേ ഞാൻ ഉദ്ദേശിച്ചുള്ളൂ. ചാമ്പ്യൻഷിപ്പിൽ മുന്നിലെത്തുമെന്ന് പ്രതീക്ഷിച്ചില്ല. വിജയത്തിൽ ഒത്തിരി സന്തോഷം’ -ചൊവ്വാഴ്ച ഫ്രഞ്ചു നഗരിയിലെ ഫിനിഷിങ് പോയൻറ് കടന്നതിനുപിന്നാലെ ഫിയോനയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.
അതികഠിന യാത്ര
സാഹിസ കായികപ്രേമികളുടെ ഇഷ്ട ഇടമാണ് ട്രാൻസ്കോണ്ടിനെൻറൽ റേസ്. 2013ലെ പ്രഥമ റേസിൽ 30 പേർ പെങ്കടുത്തപ്പോൾ, ഇക്കുറി ഏഴാം എഡിഷനിൽ 300നടുത്തായി. 1000ത്തിലേറെ അപേക്ഷകരിൽനിന്ന് മത്സരാർഥികളെ തെരഞ്ഞെടുത്തത്. റേസിെൻറ ചരിത്രത്തിനിടെ അപകടങ്ങളും പതിവാണ്.
ഇൗ വെല്ലുവിളികൾക്കിടെയാണ് ഫിയോന ആദ്യമായി മത്സരിക്കാനെത്തിയത്. ബൾഗേറിയയിൽ തുടങ്ങി സെർബിയ, ക്രൊയേഷ്യ, ഹംഗറി, ഒാസ്ട്രിയ, ഇറ്റലി, ഫ്രാൻസ് രാജ്യങ്ങളിലൂടെയായിരുന്നു ഫിനിഷിങ് പോയൻറിലേക്കുള്ള അവരുടെ യാത്ര. 40ഒാളം കിലോമീറ്റർ മലകയറി ദുർഘടമായ സഞ്ചാരം.
ഇറ്റലി-ഒാസ്ട്രിയ അതിർത്തിയിലെ ടിമ്മൽസോഷ് മലമ്പാതയും ഫ്രഞ്ച് ആൽപ്സിലെ ഏറ്റവും ഉയരമേറിയ പാതയായ കോൾ ഡു ഗലിബിയറുമെല്ലാം താണ്ടി. ദിവസം നാലു മണിക്കൂർ മാത്രമാണ് ഉറക്കം. അതാവെട്ട തെരുവിെൻറ വശങ്ങളിലും. ഒരു ദിനം 19 മണിക്കൂർ സൈക്കിൽ യാത്ര നീളും. യാത്രക്കിടെ കൊടും തണുപ്പും കൊടുങ്കാറ്റും ചൂടും തരണം ചെയ്തിരുന്നുവെന്ന് ഫിയോന പറയുന്നു. ബർഗാസിനും ബ്രെസ്റ്റിനുമിടയിൽ 10 രാജ്യങ്ങളിലെ റൂട്ട് യാത്രികർക്ക് തെരഞ്ഞെടുക്കാം. എന്നാൽ, ഇതിനിടയിലുള്ള നാല് പാസിങ് പോയൻറുകൾ കടന്നുവേണം പോകാനെന്നുമാത്രം.
ഡോക്ടറായ ഫിയോന കോൾബിങ്ങർ, ജർമൻ കാൻസർ റിസർച് സെൻററിൽ പീഡിയാട്രിക് കാൻസർ ഗവേഷണം നടത്തുന്നതിനിടെയാണ് ട്രാൻസ്കോണ്ടിനെൻറൽ റേസിൽ ഒരു കൈനോക്കാനിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.