ആറും ജയിച്ച് സിറ്റി; നോട്ടിങ്ഹാമിനെ വീഴ്ത്തിയത് രണ്ടു ഗോളിന്; അഞ്ചു പോയന്‍റ് ലീഡ്

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി വിജയയാത്ര തുടരുന്നു. ആറാം മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് നോട്ടിങ്ഹാം ഫോറസ്റ്റിനെ തോൽപിച്ചു.

ഇത്തിഹാദ് സ്റ്റേഡിയത്തിൽ ഫിൽ ഫോഡനും (7) എർലിങ് ഹാലൻഡും (14) ആയിരുന്നു സ്കോറർമാർ. 46ാം മിനിറ്റിൽ റോഡ്രി ചുവപ്പ് കാർഡ് കണ്ട് മടങ്ങിയതോടെ സിറ്റിയുടെ അംഗബലം പത്തായി ചുരുങ്ങിയെങ്കിലും മുതലെടുക്കാൻ നോട്ടിങ്ഹാമിനായില്ല. 18 പോയന്റുമായി ആതിഥേയർ ഒന്നാം സ്ഥാനത്ത് മുന്നേറുകയാണ്.

Tags:    
News Summary - 10-man City see off Forest to extend Premier League lead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.