സെനഗലിനായി ഇറങ്ങിയ നൂറാം മത്സരം ഇരട്ട ഗോളടിച്ച് ആഘോഷമാക്കി സൂപ്പർ താരം സാദിയോ മാനെ. ഒരു ഗോളിന് അവസരമൊരുക്കുക കൂടി ചെയ്ത മാനെയുടെ മികവിൽ ലോകകപ്പ് യോഗ്യത മത്സരത്തിൽ തെക്കൻ സുഡാനെ എതിരില്ലാത്ത നാല് ഗോളിനാണ് സെനഗൽ തകർത്തുവിട്ടത്. ജയത്തോടെ ഗ്രൂപ്പ് ബിയിൽ ഒന്നാമതാണ് ആഫ്രിക്കൻ ചാമ്പ്യന്മാർ.
ധാകറിലെ ഒഴിഞ്ഞ സ്റ്റേഡിയത്തിലായിരുന്നു മത്സരം. കഴിഞ്ഞ വർഷം നടന്ന ഈജിപ്തിനെതിരായ പോരാട്ടത്തിനിടെ പ്രശ്നമുണ്ടാക്കിയതിന്റെ പശ്ചാത്തലത്തിലാണ് കാണികൾക്ക് പ്രവേശനം നിഷേധിച്ചത്. കളി തുടങ്ങി 37 സെക്കൻഡിനകം സെനഗൽ അക്കൗണ്ട് തുറന്നു. സാദിയോ മാനെയുടെ പാസിൽ ടോട്ടൻഹാം ഹോട്സ്പർ മിഡ്ഫീൽഡർ പാപെ സർ ആയിരുന്നു ഗോൾ നേടിയത്. ആറ് മിനിറ്റിനകം സാദിയോ മാനെ തന്റെ ആദ്യ ഗോൾ നേടി. ആദ്യ പകുതിയുടെ അവസാന മിനിറ്റിൽ ലാമിൻ കമാറയും ഗോളടിച്ചതോടെ മൂന്ന് ഗോൾ ലീഡോടെയാണ് സെനഗൽ ഇടവേളക്ക് പിരിഞ്ഞത്. 56ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി പിഴവില്ലാതെ വലയിലെത്തിച്ച് മാനെ തന്റെ രണ്ടാം ഗോളും പൂർത്തിയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.