ഫിഫ വനിത ലോകകപ്പിന് 100 ദിവസം ബാക്കിനിൽക്കെ 15 ലക്ഷം ടിക്കറ്റുകൾ വിറ്റഴിക്കാനൊരുങ്ങി സംഘാടകർ. ഇതിനകം പകുതിയോളം ടിക്കറ്റുകൾ വിറ്റു തീർന്നിട്ടുണ്ട്. ആസ്ട്രേലിയ, ന്യുസിലൻഡ് രാജ്യങ്ങളിലായാണ് ജൂലൈ 20ന് മത്സരങ്ങൾക്ക് കിക്കോഫ്. ആഗസ്റ്റ് 20നാകും ഫൈനൽ.
ഉദ്ഘാടന ചടങ്ങുകൾ കാണാൻ ഒരു ലക്ഷം പെരെങ്കിലും എത്തുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടൽ. ന്യൂസിലൻഡിലെ ഓക്‍ലൻഡിൽ ആതിഥേയരും നോർവെയും തമ്മിലും ആസ്ട്രേലിയയിലെ സിഡ്നിയിൽ ആതിഥേയരും അയർലൻഡും തമ്മിലുമാകും മത്സരങ്ങൾ.
നേരത്തെ സിഡ്നി ഫുട്ബാൾ സ്റ്റേഡിയത്തിലായിരുന്നു ആസ്ട്രേലിയയിലെ ആദ്യ മത്സരം നിശ്ചയിച്ചിരുന്നതെങ്കിലും ടിക്കറ്റ് വിൽപന പരിഗണിച്ച് ഇരട്ടി ശേഷിയുള്ള മറ്റൊരിടത്തേക്ക് മാറ്റുകയായിരുന്നു.
വനിത ലോകകപ്പിൽ ഒമ്പതാം പോരാട്ടമാണിത്. നേരത്തെ 24 ടീമുകളായിരുന്നത് ഇത്തവണ 32 ആയി ഉയരും. പോർച്ചുഗൽ, അയർലൻഡ്, വിയറ്റ്നാം, ഫിലിപ്പീൻസ്, ഹെയ്തി, പാനമ, സാംബിയ, മൊറോക്കോ രാജ്യങ്ങൾ കന്നിക്കാരാണ്. യു.എസ്, ജർമനി, സ്വീഡൻ, ബ്രസീൽ, ജപ്പാൻ, നോർവേ, നൈജീരിയ ടീമുകൾ എല്ലാ ടൂർണമെന്റുകളിലും പങ്കെടുത്തവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.