ലോകകപ്പിന് താരങ്ങളെ വിട്ടുനൽകുന്ന ക്ലബുകൾക്ക് തുക ഉയർത്തി ഫിഫ; നൽകുക 2,918 കോടി

ലോകകപ്പ് കളിക്കാൻ ദേശീയ ടീമുകൾക്ക് താരങ്ങളെ വിട്ടുനൽകുന്ന ക്ലബുകൾക്ക് നൽകുന്ന തുകയിൽ റെക്കോഡ് വർധനയുമായി ഫിഫ. ഖത്തർ ലോകകപ്പ് വരെയും നൽകിവന്ന തുക 70 ശതമാനം ഉയർത്തി 2026, 2030 ലോകകപ്പുകളിൽ 35.5 കോടി ഡോളർ (2,918 കോടി രൂപ) വീതം നൽകാനാണ് തീരുമാനം. ഫിഫയും യൂറോപ്യൻ ക്ലബ്സ് അസോസിയേഷനും തമ്മിൽ പുതുതായി ഒപ്പുവെച്ച ധാരണപത്ര പ്രകാരമാണ് വർധന.

യു.എസ്, കാനഡ, മെക്സിക്കോ രാജ്യങ്ങൾ സംയുക്തമായാണ് 2026ലെ ലോകകപ്പ് സംഘടിപ്പിക്കുന്നത്. ഇവിടങ്ങളിൽ വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് എത്തുന്ന താരങ്ങൾക്കായാണ് ക്ലബുകൾക്ക് തുക ലഭിക്കുക.

അടുത്ത ക്ലബ് ലോകകപ്പിൽ യൂറോപിൽനിന്ന് 12 അടക്കം മൊത്തം 32 ടീമുകൾ കളിക്കാനും തീരുമാനമായിട്ടുണ്ട്. 2025 മുതലാകും ഇത് നടപ്പാക്കുക. കൂടുതൽ വിശദാംശങ്ങൾ വരുംനാളുകളിൽ തീരുമാനമാകും. വനിത ക്ലബ് ലോകകപ്പും ആരംഭിക്കുന്നുണ്ട്.

നിരവധി പരിഷ്‍കാരങ്ങൾക്ക് അംഗീകാരം നൽകിയ ഫിഫ യോഗം ചാമ്പ്യൻസ് ലീഗ് കിരീട ജേതാക്കളും മറ്റു ഭൂഖണ്ഡങ്ങൾക്കിടയിലെ ​േപ്ലഓഫിൽ ജയിച്ച ടീമും തമ്മിലെ മത്സരവും നിർദേശിച്ചിട്ടുണ്ട്.

അതേ സമയം, പുതിയ മാറ്റങ്ങളുമായി ഫിഫ എത്തിയതിൽ മുൻനിര ക്ലബുകൾ എതിർപ്പറിയിച്ചിട്ടുണ്ട്. യൂറോപ്യൻ സൂപർ ലീഗ് പദ്ധതിയുമായി നേരത്തെ മുന്നോട്ടുപോയിരുന്ന യുവന്റസ്, റയൽ മഡ്രിഡ്, ബാഴ്സലോണ ടീമുകളാണ് എതിർപ്പിന്റെ സ്വരവുമായി രംഗത്തുള്ളത്. 

Tags:    
News Summary - 2026 and 2030 men's World Cups: Payments for players' release from clubs increased

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.