ജനീവ: ഖത്തർ ലോകകപ്പിൽ മാറ്റുരക്കുന്ന ടീമുകളിൽ പരമാവധി ഉൾപ്പെടുത്താവുന്ന കളിക്കാരുടെ എണ്ണം 23ൽനിന്ന് 26 ആയി ഉയർത്താനുള്ള നിർദേശത്തിന് ഫിഫ അംഗീകാരം. ഫിഫ പ്രസിഡന്റും ആറു കോൺഫെഡറേഷൻ പ്രസിഡന്റുമാരും ചേർന്ന ഫിഫ കൗൺസിൽ ബ്യൂറോയാണ് നിർദേശത്തിന് അന്തിമ അംഗീകാരം നൽകിയത്.
കോവിഡിനുശേഷമുള്ള പ്രത്യേക സാഹചര്യം മുൻനിർത്തിയും പതിവിൽനിന്ന് വ്യത്യസ്തമായ മത്സര സമയത്തിന്റെ പശ്ചാത്തലത്തിലുമാണ് ഫിഫയുടെ തീരുമാനം. അന്തിമ ടീം പ്രഖ്യാപനത്തിൽ കളിക്കാരുടെ എണ്ണം 23ൽ കുറയാനും പാടില്ല.
ആദ്യം പുറത്തുവിടുന്ന കളിക്കാരുടെ പട്ടികയിൽ 35ന് പകരം 55 പേരെവരെ ഉൾപ്പെടുത്താം, അന്തിമ ടീമിൽ ഉൾപ്പെടുന്നവർക്ക് ക്ലബ് തലത്തിൽ കളിക്കാവുന്ന അവസാന തീയതി നവംബർ 13 ആയിരിക്കും, 26ൽ കൂടുതൽ പേർ (15 കളിക്കാരും 11 സപ്പോർട്ടിങ് സ്റ്റാഫും) ടീം ബെഞ്ചിലിരിക്കരുത് തുടങ്ങിയ നിർദേശങ്ങൾക്കും ഫിഫ കൗൺസിൽ ബ്യൂറോ അന്തിമ അംഗീകാരം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.