മഡ്രിഡ്: ഫുട്ബാൾ ഭൂപടത്തിലെ ഫേവറേറ്റുകളായ കോപ അമേരിക്ക ചാമ്പ്യന്മാരും യൂറോ കപ്പ് ജേതാക്കളും തമ്മിലുള്ള പോര് കാൽപന്തുകളി ആരാധകർ എന്നും സ്വപ്നം കാണുന്നതാണ്. അത്തരമൊരു പോരാട്ടത്തിന് വഴിതേടുകയാണ് ഫുട്ബാൾ അസോസിയേഷനുകളായ യൂറോപ്പിലെ യുവേഫയും ലാറ്റിനമേരിക്കയിലെ കോൺമെബോളും.
ഇരു വൻകരയിലെയും ജേതാക്കൾ തമ്മിൽ നേർക്കുനേർ അങ്കംവെട്ടാനുള്ള സാധ്യത തേടി യുവേഫ പ്രസിഡൻറ് അലക്സാണ്ടർ സെഫ്രിനും കോൺമെബോൾ പ്രസിഡൻറ് അലയാൻഡ്രോ ഡൊമിനഗസും ചർച്ച ചെയ്തു കഴിഞ്ഞു. ഫിഫയുടെ അംഗീകാരം ലഭിച്ചാൽ ഇരു വൻകരയിലെയും ജേതാക്കൾ പരസ്പരം പോരടിക്കും. നാലുവർഷം കൂടുേമ്പാൾ കോപ- യുവേഫ ഫൈനലിന് പിന്നാലെ മത്സരം നടത്താനാണ് ലക്ഷ്യമിടുന്നത്. ഖത്തർ ലോകകപ്പിനു മുമ്പായി അടുത്ത വർഷം മത്സരം നടത്താനാണ് സാധ്യത.
ലോകകപ്പിന് മുന്നോടിയായി ഫിഫ നടത്താറുള്ള ആറു വൻകരയിലെ ചാമ്പ്യന്മാർ പോരടിക്കുന്ന കോൺഫെഡറേഷൻസ് കപ്പ് റദ്ദാക്കിയ സാഹചര്യത്തിൽ, യുവേഫയുടെയും കോൺമെബോളിെൻറയും ശ്രമങ്ങൾക്ക് പിന്തുണയേറും. നാലു വർഷം കൂടുേമ്പാൾ ക്ലബ് ലോകകപ്പ് നടത്താൻ തീരുമാനമായതിനാലാണ് കോൺഫഡറേഷൻ കപ്പ് റദ്ദാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.