റോമയെ വീഴ്​ത്തി ഇന്‍റർ; സീരി എയിൽ കിരീടപോരാട്ടം കനക്കുന്നു


റോം: ഇറ്റാലിയൻ ലീഗിൽ മിലാൻ ടീമുകൾ തമ്മിലെ കിരീട പോരാട്ടത്തിന്​ ചൂടുപകർന്ന്​ റോമക്കെതിരെ ഇന്‍റർ മിലാന്​ ജയം. കരുത്തരായ യുവന്‍റസ്​ മൂന്നാം സ്​ഥാനത്ത്​ തുടരുന്ന ലീഗിലെ ആവേശപ്പോരിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഇന്‍ററിന്‍റെ ജയം. പെനാൽറ്റി ഗോളാക്കി മാറ്റി ഫ്രാങ്ക്​ കെസി 43ാം മിനിറ്റിൽ നൽകിയ ലീഡ്​ രണ്ടാം പകുതിയുടെ അഞ്ചാം മിനിറ്റിൽ വെറിറ്റൂട്ടിലൂടെ റോമ ഒപ്പം പിടിച്ചെങ്കിലും മിനിറ്റുകൾ കഴിഞ്ഞ്​ ആന്‍റി റെബിച്ച്​ ഗോളടിച്ച്​ വീണ്ടും ലീഡ്​ നൽകുകയായിരുന്നു. ജയത്തോ​െട

ഒന്നാമതുള്ള എ.സി മിലാനുമായി പോയിന്‍റ്​ അകലം നാലാക്കി കുറച്ചു.

ആദ്യ പകുതിയിലേറ്റ പരി​ക്കിൽ വലഞ്ഞ്​ രണ്ടാം വെറ്ററൻ സൂപർ താരം സ്ലാറ്റൻ ഇബ്രാഹീമോവിച്ച്​ 58ാം മിനിറ്റിൽ പുറത്തുപോകുംവരെ മനോഹര ഗെയിമുമായി നിറഞ്ഞുനിന്ന കളിയിൽ ഉടനീളം ആധിപത്യം നിലനിർത്തിയായിരുന്നു ഇന്‍ററിന്‍റെ ജയം. സീരി എ ഈ സീസണിൽ ഇബ്രാഹീമോവിച്ച്​ ഇതുവരെ 14 ഗോളുകൾ സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്​.

അതിനിടെ, ഇന്‍റർ മിലാൻ ഉടമസ്​ഥതയിലുള്ള ചൈനീസ്​ ലീഗ്​ ചാമ്പ്യന്മാരായ ജിയാങ്​സു പ്രവർത്തനം നിർത്തി. കളി നിർത്തി വ്യാപാര മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്​ ലക്ഷ്യമെന്ന്​ ഉടമകൾ അറിയിച്ചു. 2020ലാണ്​ ജിയാങ്​സു ചൈനീസ്​ ലീഗ്​ ചാമ്പ്യൻമാരായിരുന്നത്​.

Tags:    
News Summary - AC Milan moved four points behind Serie A leaders Inter Milan by beating Roma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.