ബംഗളൂരു: 1990കളിൽ ഇന്ത്യൻ ഫുട്ബാളെന്നാൽ െഎ.എം. വിജയൻ- ബൈച്യുങ് ബൂട്ടിയ- കാൾട്ടൺ ചാപ്മാൻ സുവർണ ത്രയമായിരുന്നു. നാലാമനായി ജോപോൾ അഞ്ചേരി കൂടി ചേർന്നാൽ എതിരാളികളെ വിറപ്പിക്കുന്ന ആക്രമണ നിരയായി. 1971ൽ ബംഗളൂരുവിലെ ഒാസ്റ്റിൻ ടൗണിൽ ജനിച്ച ചാപ്മാൻ 1980കളുടെ മധ്യത്തിൽ ബംഗളൂരു സായി സെൻററിലൂടെയാണ് കളിൈമതാനത്ത് ചുവടുറപ്പിക്കുന്നത്.
ഇന്ത്യൻ ഫുട്ബാളിെൻറ നഴ്സറിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ടാറ്റ ഫുട്ബാൾ അക്കാദമിയുടെ ആദ്യ ബാച്ചിൽ അംഗമായ അദ്ദേഹം 1993ൽ ഇൗസ്റ്റ് ബംഗാളിൽ ചേർന്നു. ഏഷ്യൻ കപ്പ് വിന്നേഴ്സ് കപ്പിലെ ആദ്യ റൗണ്ട് മത്സരത്തിൽ ഇറാഖി ക്ലബ് അൽസവ്റയെ രണ്ടിനെതിരെ ആറു ഗോളുകൾക്ക് കൊൽക്കത്തൻ ടീം തകർത്തപ്പോൾ മിന്നുന്ന ഹാട്രിക്കുമായി ചാപ്മാൻ പടനയിച്ചു.
1995ൽ പഞ്ചാബ് ക്ലബായ ജെ.സി.ടി മിൽസ് ഫഗ്വാരയിലെത്തി. ഇന്ത്യൻ ടീമിെൻറ മറ്റൊരു പതിപ്പായിരുന്നു അന്ന് ജെ.സി.ടി. ചാപ്മാനൊപ്പം െഎ.എം. വിജയൻ, ജോപോൾ അഞ്ചേരി, ബൈച്യുങ് ബൂട്ടിയ തുടങ്ങിയ മുൻനിര താരങ്ങൾ അണിനിരന്ന ക്ലബ് പ്രഥമ ദേശീയ ലീഗ് അടക്കം 14 കിരീടങ്ങളാണ് അക്കാലയളവിൽ വാരിക്കൂട്ടിയത്.
ഇന്ത്യയിലെ ആദ്യത്തെ പ്രഫഷനൽ ഫുട്ബാൾ ക്ലബായി എഫ്.സി കൊച്ചിൻ (ഫുട്ബാൾ ക്ലബ് കൊച്ചിൻ ട്രസ്റ്റ്) നിലവിൽവന്നപ്പോൾ െഎ.എം. വിജയൻ, രാമൻ വിജയൻ, ജോപോൾ അഞ്ചേരി എന്നിവർക്കൊപ്പം ചാപ്മാനും 1997^98 സീസണിൽ ടീമിനായി പന്തുതട്ടി. '98ൽ ഇൗസ്റ്റ് ബംഗാളിലേക്ക് മടങ്ങി.
പിന്നീട് പരിശീലക വേഷത്തിലായിരുന്ന ചാപ്മാൻ 2002 മുതൽ 2008 വരെ ടാറ്റ ഫുട്ബാൾ അക്കാദമിയുടെയും പിന്നീട് അണ്ടർ^19 ദേശീയ ടീമിെൻറയും കോച്ചായി. ഝാർഖണ്ഡ് അണ്ടർ ^19, ന്യൂഡൽഹിയിലെ റോയൽ ചലഞ്ചേഴ്സ്, ഷില്ലോങ് റോയൽ വാഹിങ്ദോ, കൊൽക്കത്തയിലെ ഭവാനിപുർ എഫ്.സി, ബംഗളൂരുവിലെ സ്റ്റുഡൻറ്സ് യൂനിയൻ ക്ലബ്, ഡൽഹിയിലെ സുദേവ മൂൺലൈറ്റ് എഫ്.സി എന്നിവയിലെ പരിശീലനത്തിനുശേഷം 2017ൽ കോഴിക്കോെട്ട ക്വാർട്സ് ഇൻറർനാഷനൽ ഫുട്ബാൾ അക്കാദമിയുടെ പരിശീലകവേഷം ഏറ്റെടുത്തു. കേരളവുമായി അഭേദ്യബന്ധം പുലർത്തിയിരുന്ന ചാപ്മാന് ബംഗളൂരുവും കൊൽക്കത്തയും കഴിഞ്ഞാൽ പ്രിയപ്പെട്ട നാട് കേരളമായിരുന്നു.
ചാപ്മാെൻറ സംസ്കാരം ചൊവ്വാഴ്ച രാവിലെ ബംഗളൂരു ഹൊസൂർ റോഡ് സെമിത്തേരിയിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.