ദോഹ: എ.എഫ്.സി വാർഷിക പുരസ്കാര ചടങ്ങിൽ തിളങ്ങി ഇന്ത്യയും. 17ഓളം അവാർഡുകളിൽ ഒരിനത്തിൽ മാത്രം നാമനിർദേശം ലഭിച്ച ഇന്ത്യ ഗ്രാസ് റൂട്ട് തലത്തിലെ ഫുട്ബാൾ വികസനത്തിനുള്ള എ.എഫ്.സി പ്രസിഡൻറ് പുരസ്കാരത്തിൽ വെങ്കലമാണ് സ്വന്തമാക്കിയത്.
ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷൻ പ്രസിഡൻറ് കല്യാൺചൗബേ പുരസ്കാരം ഏറ്റുവാങ്ങി. സിൽവർ മെഡൽ ഗുവാമും സ്വർണ മെഡൽ ആസ്ട്രേലിയും നേടി.
വെങ്കല വിഭാഗത്തിൽ ബ്രൂണെ, ഇറാൻ, സിറിയ അസോസിയേഷനുകളാണ് ഇന്ത്യയുമായി മത്സരിച്ചത്. താഴെതട്ടിലെ ഫുട്ബാൾ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് പ്രസിഡന്‍റിന്‍റെ പുരസ്കാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.