ലിസ്ബൺ: പിറന്ന മണ്ണിൽ പോയി ഒരിക്കൽ കൂടി കാൽപന്തു തട്ടാൻ ഇനിയാവുമോയെന്ന് ഒരുറപ്പുമില്ല. വിട്ടുപോന്ന രാജ്യത്തിെൻറ വർത്തമാനങ്ങളോർത്ത് അഭയം തേടിയ മണ്ണിൽ ഇനി ജീവിതം തളിർക്കുമോ എന്ന ആശങ്കയിലാണ് അഫ്ഗാൻ വനിത ഫുട്ബാൾ താരങ്ങൾ. പിറന്ന മണ്ണിലേക്ക് ഇനിയൊരു മടക്കം സാധ്യമാകുമോ എന്ന് പോർച്ചുഗലിലിരുന്ന് അവർ പരസ്പരം നെടുവീർപ്പ് പങ്കുവെക്കുന്നു.
കഴിഞ്ഞ ആഗസ്റ്റിൽ അഫ്ഗാനിൽ താലിബാൻ അധികാരത്തിലെത്തിയതോടെയാണ് വനിത ഫുട്ബാൾ താരങ്ങൾ നാടുവിട്ടത്. നേരത്തെ, 1996-2001 കാലത്ത് താലിബാൻ ഭരണകൂടം ചെയ്ത സ്ത്രീവിരുദ്ധത ഓർമയിലുണ്ടായിരുന്നതിനാൽ വനിത താരങ്ങൾക്ക് കളി തുടരാനാകില്ലെന്ന ഭയന്നാണ് മറ്റു രാജ്യങ്ങളിൽ അവർ അഭയം തേടാൻ ശ്രമിച്ചത്. അതിനവരെ സഹായിച്ചത് അഫ്ഗാൻ ദേശീയ വനിത ഫുട്ബാൾ ടീമിെൻറ ക്യാപ്റ്റൻ ഫർഖുന്ദ മുഹ്തജാണ്. കാനഡയിലെ സർവകലാശാലയിൽ ഫുട്ബാൾ പരിശീലകയായി ജോലി ചെയ്യുന്ന ഫർഖുന്ദ വനിത താരങ്ങൾക്ക് പോർച്ചുഗലിൽ അഭയം ലഭിക്കുന്നതിനായി ഇടപെടുകയായിരുന്നു.
ബുധനാഴ്ച വനിത താരങ്ങളെ കാണാൻ ഫർഖുന്ദ കാനഡയിൽ നിന്ന് പോർച്ചുഗലിൽ എത്തിയിരുന്നു. വനിത ഫുട്ബാൾ കളിക്കാരും കുടുംബാംഗങ്ങളുമടക്കം 80 പേർക്കാണ് പോർച്ചുഗൽ അഭയം നൽകിയത്. സെപ്റ്റംബർ 19 നാണ് സംഘം എത്തിയത്. ഫർഖുന്ദയെ കണ്ടപ്പോൾ കെട്ടിപ്പിടിച്ചും കരഞ്ഞുമാണ് പലരും സന്തോഷം പ്രകടിപ്പിച്ചത്. റൊണാൾഡോയെ പോലെ മികച്ച താരമാകുക എന്നതാണ് തെൻറ സ്വപ്നമെന്നായിരുന്നു സംഘത്തിലെ 15 കാരിയായ സാറയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.