കാബൂൾ: താലിബാൻ നിയന്ത്രണം പിടിച്ച അഫ്ഗാനിസ്താനിൽ കുടുങ്ങിക്കിടക്കുന്ന ദേശീയ വനിത ഫുട്ബാൾ ടീമിനെ അടിയന്തരമായി രക്ഷിക്കാൻ രാജ്യങ്ങളുടെ സഹായം തേടി ഫിഫ. താരങ്ങൾക്ക് ജീവനിൽ ഭയമുള്ള സാഹചര്യമാണെന്നും രക്ഷിക്കണമെന്നുമാവശ്യപ്പെട്ട് രാജ്യാന്തര ഫുട്ബാൾ സംഘടന നിരവധി രാജ്യങ്ങൾക്ക് കത്തയച്ചു. പരമാവധി താരങ്ങളെ കൊണ്ടുവരാൻ ശ്രമം തുടരുകയാണെന്ന് ഫിഫ വാർത്ത കുറിപ്പിൽ അറിയിച്ചു.
വനിത ടീം ക്യാപ്റ്റൻ കഴിഞ്ഞയാഴ്ചയാണ് പുറത്തുകടക്കാൻ സഹായം തേടിയിരുന്നത്. സംഭവത്തെ തുടർന്ന് പല താരങ്ങളും ഒളിവിലാണെന്നാണ് റിപ്പോർട്ട്. 20 വർഷം മുമ്പ് താലിബാൻ ഭരണത്തിലിരുന്ന ഘട്ടത്തിൽ സ്ത്രീകൾക്ക് വിദ്യാഭ്യാസമുൾപെടെ നിഷേധിച്ചിരുന്നു. ഈ സാഹചര്യത്തിൽ, നടപടി നേരിടേണ്ടിവരുമോയെന്നാണ് ആശങ്ക.
2007ലാണ് രാജ്യത്ത് ആദ്യമായി വനിത ഫുട്ബാൾ ടീം നിലവിൽ വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.